ഇരിഞ്ഞാലക്കുട സെയിന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വൈദ്യരത്നം ഔഷധശാല ഇരിഞ്ഞാലക്കുട ബ്രാഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് കത്തീഡ്രൽ വികാരി വെരി. റവ. ഡോ.പ്രൊഫ.ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രഞ്ജി അക്കരക്കാരൻ അധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റിമാരായ ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ സാബു കൂനൻ സ്വാഗതവും സെക്രട്ടറി സിൽവി പോൾ നന്ദിയും പറഞ്ഞു വൈദ്യരത്നം ഔഷധശാലയുടെ സീനിയർ ഫിസിഷ്യൻ ഡോക്ടർ ജ്യോതിഷ് എസ് ജയാനന്ദൻ വിവിധ ചികിത്സകളെ കുറിച്ച് വിവരിച്ചു. ഇരുന്നോറോളം പേർ പങ്കെടുത്തു. സൗജന്യഅസ്ഥി സാന്ദ്രത നിർണ്ണയവും, രക്തപരിശോധനയും, പ്രഷർ ടെസ്റ്റും നടത്തി. ആയൂർവേദ മരുന്നുകളും, ഔഷധ കഞ്ഞിയും സൗജന്യമായി വിതരണം ചെയ്തു.