IJKVOICE

ലഹരി ബോധവൽക്കരണ അസംബ്ലിയും പ്രതിജ്ഞയും

നടവരമ്പ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും കരിയർ ഗൈഡൻസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷി വിനയചന്ദ്രൻ ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ്രീഷ്മ സലീഷ്, ലഹരി വിരുദ്ധ സന്ദേശം നല്കി. വിദ്യാർത്ഥികൾ അണിനിരന്ന ലഹരി വിരുദ്ധ ശൃംഘല സ്കൂളിന് മുന്നിൽ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സബ്ജില്ല കായിക മേളയിലും, കലോൽസവത്തിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അസംബ്ലിയിൽ ആദരിച്ചു. പ്രിൻസിപ്പാൾ റോസീന, പ്രോഗ്രാം ഓഫിസർ ഷമീർ, കരിയർ മാസ്റ്റർ സീമ സി ആർ എന്നിവർ നേതൃത്വം നൽകി