IJKVOICE

ബ്രഹ്മകുമാരീസ് ആദരവ് അഡ്വ. ജോണ്‍ നിധിന്‍ തോമസിന്

പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആദരവ് അഡ്വ. ജോണ്‍ നിധിന്‍ തോമസിന്.

*ഇരിങ്ങാലക്കുട : പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ തൃശൂര്‍ എറണാകുളം ശാഖകളുടെ ആദരവ് മുന്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡണ്ടും, ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാനും, സാമൂഹിക, ജീവ കാരുണ്യ പ്രവര്‍ത്തകനുമായ അഡ്വ. ജോണ്‍ നിധിന്‍ തോമസിന്. സൗജന്യ നേത്ര മെഡിക്കല്‍ ക്യാമ്പുകള്‍, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ പദ്ധതി, സൗജന്യ മരുന്ന് വിതരണം, കൃത്രിമ കാല്‍ വിതരണം എന്നിങ്ങനെ ജോണ്‍ നിധിന്‍ തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ സാമൂഹിക ജീവകാരുണ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ആദരവ് നല്‍കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള ഏക ആത്മീയ സര്‍വ്വകലാശാലയാണ് പ്രജാ പിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കൊച്ചി നെടുമ്പാശ്ശേരി ശാഖയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ബ്രഹ്മകുമാരീസ് രാജയോഗ ഭവന്‍ റിട്രീറ്റ് സെന്ററില്‍ ഡിസംബര്‍ 01ന് രാവിലെ 10ന് സംഘടിപ്പിക്കുന്ന ആദരണ സമ്മേളനത്തില്‍ ബ്രഹ്മകുമാരീസ് തൃശൂര്‍, എറണാകുളം ജില്ലാ ശാഖകളുടെ ഡയറക്ടര്‍ രാജയോഗിനി ബ്രഹ്മകുമാരി രാധാ ബഹന്‍ജി അധ്യക്ഷത വഹിക്കും. ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. മുന്‍ ഹൈക്കോടതി ജസ്റ്റീസും മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസുമായ ഡോ.ജസ്റ്റീസ് കെ. നാരായണകുറുപ്പ് മുഖ്യാതിഥി ആയിരിക്കും. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രഫ. എമിരിയേറ്റ്‌സ് ഡോ. കെ.എന്‍ പണിക്കര്‍ വിശിഷ്ട അതിഥി ആയിരിക്കും