IJKVOICE

സെൻറ് തോമസ് കത്തീഡ്രൽ പള്ളിയിലെ ദനഹ തിരുനാൾ

നഗരത്തിൽ കനത്ത പോലീസ് സുരക്ഷ

ഇരിങ്ങാലക്കുട : ജനുവരി 11, 12, 13 എന്നീ തീയ്യതികളിൽ നടക്കുന്ന ഇരിങ്ങാലക്കുട

സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ

ദനഹ തിരുനാളിനോടനുബന്ധിച്ച് നഗരം

കനത്ത പോലീസ് ബന്തവസ്സിൽ.

അമ്പു സെറ്റുകൾക്കൊപ്പവും, നഗരത്തിൻ്റെ

വിവിധ ഭാഗങ്ങളിലും, പള്ളി പരിസരത്തും മഫ്ത്തിയിലടക്കം നിരവധി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.

ഈ മൂന്നു ദിവസവും ഉച്ചതിരിഞ്ഞ് 2 മണി മുതൽ നഗരത്തിൽ താഴെ പറയുന്ന പ്രകാരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചന്തക്കുന്നിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാൻ്റ്, എ കെ പി ജംഗ്ഷൻ, പൊറത്തിശ്ശേരി, മാപ്രാണം ബ്ലോക്ക്

വഴി തൃശൂർക്ക് പോകേണ്ടതാണ്.

കൊടുങ്ങല്ലൂരിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചന്തക്കുന്നിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് മാർക്കറ്റ് റോഡ് വഴി കൊല്ലാട്ടി ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പോകേണ്ടതാണ്.

തൃശൂരിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഠാണാ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് കൊല്ലാട്ടി ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മാർക്കറ്റ് റോഡ് വഴി ചന്തക്കുന്നിലെത്തി തിരിഞ്ഞ് പോകേണ്ടതാണ്.

തൃശൂരിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാർവൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പോകണം.

ചാലക്കുടിയിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഠാണാ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞും പോകണമെന്ന് പോലീസ് അധികൃതർ അറിയിച്ചു