മലഞ്ചരക്ക് മോഷ്ടാവിനെ പിടികൂടി; 46 കിലോ കുരുമുളകും 20 കിലോ കൊട്ടടക്കയും കണ്ടെടുത്തു, പ്രതി റിമാന്റിലേക്ക്…
ഇരിങ്ങാലക്കുട: ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പട്ടേപ്പാടം എന്ന സ്ഥലത്ത് നിന്ന് മോഷണം നടത്തിയ മറ്റത്തൂർ കോടാലി സ്വദേശിയായ ആളൂപറമ്പിൽ സുരേഷ് (50) എന്നയാളാണ് മോഷ്ടിച്ച 46.100 കിലോഗ്രാം കുരുമുളകും 20 കിലോഗ്രാം കൊട്ടടക്കയും അടക്കം ഇരിങ്ങാലക്കുട പോലീസ് പിടി കൂടിയത്.
സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും മോഷണങ്ങൾ തടയുന്നതിന്റെയും ഭാഗമായി തൃശ്ശൂര്‍ റൂറല്‍ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS ന്റെ മാർഗനിർദേശാനുസരണം ഇരിങ്ങാലക്കുട പോലീസ് പട്രോളിംഗ് സംഘം സ്റ്റേഷൻ പരിധികളിൽ പരിശോധനകൾ നടത്തി വരവെ ഇന്ന് രാവിലെ പട്ടേപ്പാടം ഭാഗത്ത് നിന്ന് ഒരാൾ മാള തൃശ്ശൂർ റൂട്ടിലോടുന്ന ഒരു ബസിൽ മോഷണ മുതലുകളുമായി വരുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പോലീസ് പരിശോധന നടത്തി വരവെ സ്റ്റാന്റിലേക്ക് വന്ന ബസിൽ നിന്ന് ചാക്കുകളുമായി ഇങ്ങിയ ഒരാൾ സംശയാസ്പദമായി പെരുമാറുന്നത് കണ്ട് ചോദ്യം ചെയ്തതിൽ പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ പറഞ്ഞതിൽ പേരും വിലാസം പരിശോധിച്ചതിലാണ് നിരവധി മോഷണ കേസുകളിൽ പ്രതിയായ സുരേഷാണെന്ന് ഇയാളെന്ന് മനസ്സിലാക്കിയത്, കൂടുതൽ ചോദ്യം ചെയ്തതിലാണ് പട്ടേപ്പാടത്ത് നിന്ന് മോഷണം നടത്തിയ കുരുമുളകും അടക്കയും ഇരിങ്ങാലക്കുടയിൽ വിൽപ്പനക്കായി കൊണ്ടു വന്നതാണെന്ന് സമ്മതിച്ചത്….
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ദിനേശ് കുമാർ.പി.ആർ, രാജു.കെ.പി , സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്. കൃഷ്ണദാസ്, സനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്…
സുരേഷിന് ചാലക്കുടി, വെള്ളിക്കുങ്ങര, വെറ്റിലപ്പാറ, പീച്ചി, ചേർപ്പ്, പുതുക്കാട്, ആളൂർ, തൃശ്ശൂർ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാനമായ 8 മോഷണ കേസുകളുണ്ട്.