IJKVOICE

ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ; ഭർതൃ മാതാവും റിമാന്റിലേക്ക്

വരന്തരപ്പിള്ളി : വരന്തരപ്പിള്ളി വില്ലേജ് മനക്കലക്കടവ് സ്വദേശിനി വെളിയത്ത് പറമ്പിൽ വിട്ടിൽ അർച്ചന 20 വയസ് എന്നവർ 26-11-2025 തീയതി വൈകീട്ട് 03.40 മണിക്കും 04.00 മണിക്കും ഇടയിലുള്ള സമത്താണ് മാട്ടുമലയിലുള്ള ഭർത്താവിന്റെ വിടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ മരണപ്പെട്ടത്. മരണപ്പെടുന്ന സമയം അർച്ചന 5 മാസം ഗർഭിണിയായിരുന്നു.

ഈ സംഭവത്തിന് അർച്ചനയുടെ അച്ചൻ ഹരിദാസൻ 55 വയസ്സ് എന്നയാളുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 80 (ഭർത്താവോ ബന്ധുക്കളോ സ്ത്രീയെ ക്രൂരതയ്ക്ക് ഇരയാക്കുന്നത്), വകുപ്പ് 85 (സ്ത്രീധന മരണം) എന്നിവ പ്രകാരം കേസെടുത്തിരുന്നു. ഈ കേസ്സിലെ പ്രതിയായ അർച്ചനയുടെ ഭർതൃ മാതാവായ നന്തിപുലം വില്ലേജ് മാട്ടുമല സ്വദേശി മാക്കോത്ത് വീട്ടിൽ രജനി 49 വയസ്സ് എന്നവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ചാലക്കുടി ഡി വൈ എസ് പി വി കെ രാജു ആണ് കേസ്സന്വേഷിക്കുന്നത്.

അർച്ചനയുടെ ഭർത്താവായ നന്തിപുലം വില്ലേജ് മാട്ടുമല സ്വദേശി ഷാരോൺ 25 വയസ്സ് എന്നയാളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാന്റിലാണ്