വ്യവസായ പ്രമുഖൻ വീണ മോൾ ബസ് സർവ്വീസ് ഉടമ ഇപി ജനാർദ്ദനൻ വിടവാങ്ങി.
പെരിഞ്ഞനം കുറ്റിലകടവ് സ്വദേശി ഈഴുവന്‍പറമ്പില്‍ ഡോ.ഇ.പി.ജനാര്‍ദ്ദനന്‍ (84) നിര്യാതനായി. വീണമോള്‍ ബസ് സര്‍വ്വീസ് ഉടമ, പഴനി സുബ്രഹ്‌മണ്യ എഞ്ചിനിയറിംഗ് കോളേജ് മുന്‍ ചെയര്‍മാന്‍, ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ ഡയറക്ടര്‍, നീഡ്‌സ് അസോസിയേറ്റ് അംഗം,101 അംഗ സഭ ചെയര്‍മാന്‍, നാഷണല്‍ എഞ്ചിനിയറിംഗ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍, ഓള്‍ ഇന്ത്യ ടവര്‍ കണ്‍ട്രക്ഷന്‍ വര്‍ക്ക് കമ്മിറ്റി അംഗം, ഇരിങ്ങാലകുട എസ്.എന്‍ ക്ലബ് അംഗം, പെരിഞ്ഞനം ശ്രീനാരായണ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം, എസ്.എന്‍.ഡി.പി പെരിഞ്ഞനം കുറ്റിലകടവ് ശാഖാ അംഗം, കൊടുങ്ങല്ലൂര്‍ ചാപ്പാറ ഗുരുശ്രീ ട്രസ്റ്റ് അംഗം, ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: പരേതയായ യശോദ.
മകൾ: വീണ.
മരുമകൻ: ജാൻ ജോഷി