പ്രായപൂർത്തിയാകാത്ത പ്രതി വശീകരിച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിലായി.

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിലായി. മാള പിണ്ടാണി സ്വദേശി വടക്കേടത്ത് ശ്യാംലാലിനെയാണ് (26 വയസ്സ്) തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ശ്രീമതി. ഐശ്വര്യ ഡോങ്ങ്ഗ്രേ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു അറസ്റ്റ്‌ ചെയ്തത്. രണ്ടായിരത്തി പത്തൊൻപതിലാണ് പരാതിക്കാസ്പദമായ സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതി വശീകരിച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പിന്നീട് ഇയാൾ പല കാര്യങ്ങൾ പറഞ്ഞ് പെൺകുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇയാൾ മദ്യപിച്ച് ഫോണിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും പെൺകുട്ടിയെ അധിക്ഷേപിക്കാനും ശ്രമിച്ചു. പരാതി ലഭിച്ച ഉടനെ ഹരിജന പീഡന നിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കേസ്സെടുത്തതോടെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. ബാംഗ്ലൂരിൽ എത്തിയ ഇയാൾ പോലീസ് അന്വേഷിച്ചെത്തുമെന്നു സംശയിച്ച് രഹസ്യമായി നാട്ടിലെത്തി ഒളിച്ചു താമസിക്കുകയായിരുന്നു. എന്നാൽ ഇയാളുടെ നീക്കങ്ങളെല്ലാം നിരീക്ഷിച്ചിരുന്ന പോലീസ് സംഘം തിങ്കളാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മാള ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ. നീൽ ഹെക്ടർ ഫെർണ്ടാസ് , എ.എസ്.ഐ. സുമൽ, സീനിയർ സി.പി.ഒ.മാരായ ഇ.എസ്.ജീവൻ, ജിബിൻ ജോസഫ് , സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *