കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത ചാറ്റും ഫോട്ടോസും ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്യുമെന്നും ആയത് വീട്ടുകാർക്ക് അയച്ച് കൊടുക്കും എന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തി 50,000 രൂപയും 20 പവൻ സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയും മറ്റൊരു പ്രതിയും പിടിയിൽ. എറിയാട് PSN കവല സ്വദേശി പഴൂപറമ്പിൽ വീട്ടിൽ മുഹമ്മദ് സഹൽ (23) എന്നയാളും കുറ്റകൃത്യം നടന്ന സമയം നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയായി കേസിൽ ഉൾപ്പെട്ട 18 വയസുകാരനുമാണ് പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
പരാതിക്കാരിയുമായി ചാറ്റ് ചെയ്ത ചാറ്റും ഫോട്ടോസും ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്യും എന്നും ആയത് വീട്ടുകാർക്ക് അയച്ച് കൊടുക്കും എന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തി പ്രതിയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയും ചേർന്ന് 2025 ഒക്ടോബർ മാസത്തിൽ ഒരു ദിവസം 50,000 രൂപയും 2026 ഏപ്രിൽ മാസത്തിൽ ഒരു ദിവസം 20 പവനുമാണ് പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്തത്. ഇവർ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നപ്പോഴാണ് പരാതിക്കാരി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്റ്റേഷനിൽ കേസെടുത്തത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ബൈജു, എസ് ഐ അതുൽ, എസ് ഐ അജയ്, എസ് സി പി ഒ മനോജ്, സി പി ഒ ഷെരീഫ് എന്നിവരാണ് പ്രതിയെയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെയും പിടികൂടിയത്