IJKVOICE

കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. മേരി(67) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തേയ്ക്ക് കടന്ന കാട്ടാന മേരിയെ ആക്രമിക്കുകയായിരുന്നു. വീട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് സ്ഥിരമായി വന്യജീവികള്‍ എത്താറുണ്ട്. മേരിയും മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്

കരിദിനം ആയി ആചരിച്ചു

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം ഇരിങ്ങാലക്കുടയിൽ ഐക്യ ജനാധിപത്യ മുന്നണി കരിദിനം ആയി ആചരിച്ചു

മധുരം ജീവിതം ജൂൺ ഒന്നു മുതൽ

ലഹരിക്കെതിരെ ഇരിങ്ങാലക്കുടയിൽ ‘മധുരം ജീവിതം’ ജൂൺ ഒന്നു മുതൽ; മന്ത്രി ഡോ ആർ ബിന്ദു,ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ സംഘാടക രൂപികരിച്ചു.

കാൺമാനില്ല

പടിയൂർ സ്വദേശിയായ ഈ ഫോട്ടോയിൽ കാണുന്ന കുരുട്ടിക്കാട്ടിൽ മോഹനൻ (70 വയസ്സ്) എന്ന വ്യക്തിയെ ഇന്നലെ ഉച്ച മുതൽ പടിയൂരിൽ നിന്നും കാണാതായിട്ടുണ്ട്. ഇയാളെ കണ്ടു കിട്ടുന്നവർ 9645935358 എന്ന നമ്പറിൽ ബന്ധപ്പെടുക

കിണര്‍ ഇടിഞ്ഞ് വീണു

കനത്ത മഴയില്‍ മാപ്രാണത്ത് കിണര്‍ ഇടിഞ്ഞ് വീണു,ഗൃഹനാഥന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സ്വർണ്ണമാല ബൈക്കിൽ വന്ന് പൊട്ടിച്ചു

ഇരിങ്ങാലക്കുട : 01.05.2025 തിയ്യതി ഉച്ചക്ക് 16.30 മണിക്ക് കോണത്തുകന്ന് ജംഗ്ഷന് കിഴക്കുഭാഗത്തുളള MD CONVENTION CENTRE നു സമീപമുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന കോണത്തുകുന്ന് പുഞ്ച പറമ്പ് സ്വദേശി കോമള 67 വയസ് എന്നവരുടെ കഴുത്തിൽ കിടന്നിരുന്ന 2,10,000/- (രണ്ട് ലക്ഷത്തി പതിനായിരം) രൂപ വില വരുന്നതും മുന്നു പവൻ തൂക്കം വരുന്നതുമായ ലോക്കറ്റ് സഹിതമുളള സ്വർണ്ണമാല ബൈക്കിൽ വന്ന് ബലമായി വലിച്ചു പൊട്ടിച്ച് കവർച്ച ചെയ്തു കൊണ്ടു പോയ സംഭവത്തിനാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശി […]

ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

കൈപ്പമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാട് ഷൈനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 1,60,500/- രൂപ വീതം പിഴ ഒടുക്കുന്നതിനും ജീവപര്യന്തം തടവിനും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു