IJKVOICE

വാർഷികാഘോഷം നടത്തി

പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആർദ്രം സാന്ത്വന പലി പാലന കേന്ദ്രം വാർഷികാഘോഷം നടത്തി

രണ്ട് പേർക്ക് കുത്തറ്റു

മദ്യപാനത്തെ തുടർന്ന് തർക്കം ഇരിങ്ങാലക്കുട കനാൽ ബേയ്സിൽ രണ്ട് പേർക്ക് കുത്തറ്റു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ബന്ധുക്കൾ ഒരുമ്മിച്ചിരുന്നുള്ള മദ്യപാനത്തിനിടെ തർക്കം നടക്കുകയും കത്തികുത്തിൽ എത്തികയുമായിരുന്നു. ഇരിങ്ങാലക്കുട സ്വദേശികളായ അരിക്കാട്ട് പറമ്പിൽ വീട്ടിൽ ഹിരേഷ് (39) സന്ദീപ് (45) എന്നിവർക്കാണ് കുത്തേറ്റത്. ഇരിങ്ങാലക്കുട പോലീസ് എത്തി ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി

ബേബി 66 വയസ്സ് അന്തരിച്ചു

കാറളം: കാറളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സി പി ഐ നേതാവുമായിരുന്നു പുഴേക്കടവിൽ വിജയലോഷ് ( Late) ഭാര്യ ബേബി 66 വയസ്സ് അന്തരിച്ചു. മകൾ:അഖില മരുമകൻ: സുനിൽ സംസ്കാരം ശനിയാഴ്ച്ച 10:00 മണിക്ക് സ്വവസതിയിൽ നടക്കും

റോയ് (66) നിര്യാതനായി

നടവരമ്പ് : കിനാകിനാംപ്പിള്ളി പാറേക്കാടൻ അന്തോണി മകൻ റോയ് (66) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് നടവരമ്പ് സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ ലീന (റിട്ട. ഹെഡ്മിസ്ട്രസ്സ് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ മൂർക്കനാട്) മക്കൾ കാതറിൻ (മാനേജർ, HDFC, എറണാകുളം), അന്റോണിയ (പാലന ഹോസ്പിറ്റൽ), സാമുവൽ (സോഫ്റ്റ്‌വെയർ, എറണാകുളം) മരുമകൻ അജയ് ടി. ജോസഫ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ബാംഗ്ലൂർ)

ബ്ലും എഗനെസ്റ്റ് ഡ്രഗ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു

0480 കലാസാംസ്ക്കാരികസംഘടനയുടെ പൂക്കാലം – ബ്ലും എഗനെസ്റ്റ് ഡ്രഗ്സ് എന്ന ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകളുടെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട ഗവഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ നടന്നു

അരങ്ങ് ആഗസ്റ്റ് 10ന്

തിരനോട്ടം ഒരുക്കുന്ന ‘അരങ്ങ്’ ആഗസ്റ്റ് 10ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു