സംഗമം ഇരിങ്ങാലക്കുടയുടെ ഈ വർഷത്തെ ഈദ്, വിഷു, ഈസ്റ്റർ ഒന്നിച്ചുള്ള ആഘോഷം മെയ് ഒമ്പതിന് വൈകിട്ട് 7:30 മുതൽ അദിലിയയിലുള്ള ബാങ് സെങ് തായ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് വിപുലമായ രീതിയിൽ നടക്കുകയുണ്ടായി.
സംഗമം ലേഡീസ് വിങ് നേതൃത്വം നൽകിയ വിഷു കണി, ഈസ്റ്റർ, ഈദ് എന്നിവ ചേർത്തുള്ള മത സൗഹാർദ പരിപാടി വളരെ മനോഹരമായിരുന്നു .
സംഗമം പ്രസിഡണ്ട് സദുമോഹൻ (TRS മോഹൻ) അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വിജയൻ എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു, പഹൽഹാം കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ മരണമടഞ്ഞവർക്കും, അന്തരിച്ച മുൻ ഐ എസ ആർ ഓ ചെയർമാൻ ശ്രീ വി. കസ്തൂരി രംഗൻ, പ്രശസ്ത ഇന്ത്യൻ സിനിമാ സംവിധായകനും, ഫോട്ടോ ഗ്രാഫറുമായ ശ്രീ. ഷാജി എൻ കരുൺ എന്നിവർക്കുള്ള ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു. ഇന്നത്തെ യുവത്വത്തിന് സംഭവിച്ചിരിക്കുന്ന ലഹരിയോടുള്ള ആസക്തി വളരെ ഭയാനകമാണ്, അതിനെതിരെ എല്ലാവരും പ്രത്യകിച്ചും രക്ഷിതാക്കളുടെ ഇടപെടൽ വളരെ വിലപെട്ടതാണെന്നു ഓർമ്മ പെടുത്തി. എല്ലാവരും ലഹരിക്കെതിരെ ഒറ്റകെട്ടായി മുന്നോട്ടുവരണം എന്നും പറയുകയുണ്ടായി.
ഈദ്, വിഷു, ഈസ്റ്റർ ആഘോഷത്തെ വിജയിപ്പിക്കാൻ സഹകരിച്ച എല്ലാ അംഗങ്ങളോടും, സ്പോൺസർമാരോടും, പ്രതേകിച്ചു സഹകരിച്ച സ്റ്റാർ വിഷൻ സി. ഇ. ഓ ശ്രീ. സേതുരാജിനോടും, പ്രത്യേകം നന്ദി പറഞ്ഞു , കൂടാതെ ഈ പ്രോഗ്രമുമായി സഹകരിക്കുന്ന JRAC & SOUZA Services and Trading , പൊളികോൺ ബഹ്‌റൈൻ, ബ്ലുഡോട് എയർ ആംബുലൻസ് (നിസാർ അഷ്‌റഫ്) തുടങ്ങിയ സ്ഥാപനങ്ങൾക്കും, സംഗമം കുടുംബങ്ങൾക്കും അംഗങ്ങൾക്കും പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുകയുണ്ടായി. എല്ലാവര്ക്കും ഒരിക്കൽ കൂടി സ്വാഗതവും , ഊഷ്മളമായ ഈദ് , വിഷു, ഈസ്റ്റർ ആശംസകൾ നേർന്നു. യോഗത്തിൽ ലേഡീസ് വിങ് കൺവീനർ രാജലക്ഷ്മി വിജയ്, പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണനും പങ്കെടുത്തു.
തുടന്ന് സംസാരിച്ച പ്രസിഡണ്ട് സധുമോഹൻ ഈദ്, വിഷു, ഈസ്റ്റർ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരെയും സ്വാഗതം ചെയുകയും, ഈദ്, വിഷു, ഈസ്റ്റർ പ്രോഗ്രാമുമായി സഹകരിച്ച എല്ലാവരോടും പ്രത്യകം നന്ദിയും രേഖപ്പെടുത്തി. ചെയർമാൻ ശ്രീ. ദിലീപ് വി. എസ്സ്. ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരെയും പ്രത്യകം സ്വാഗതവും, സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞു. എല്ലാവരോടും എക്സിക്യൂട്ടീവ് കമ്മറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ അഭ്യർത്ഥിച്ചു. എല്ലാവർക്കും ഈദ്, വിഷു, ഈസ്റ്റർ ആശംസകൾ നേർന്നു. തുടർന്നു പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ ഈദ്, വിഷു, ഈസ്റ്റർ പ്രോഗാമിൽ കലാ പരിപാടികൾ അവതരിപ്പിക്കാൻ എത്തിയിട്ടുള്ള കലാകാരികൾക്കും, അദ്ധ്യാപകർക്കും സ്വാഗത വും, നന്ദിയും പറഞ്ഞു. കൂടാതെ ഈദ്, വിഷു, ഈസ്റ്റർ ആശംസകളും നേർന്നു. തുടർന്ന് വൈസ് പ്രസിഡണ്ട് ശ്രീ ശിവദാസൻ ഈദ്, വിഷു, ഈസ്റ്റർ പ്രോഗ്രാമിനുവേണ്ടി സഹകരിച്ച എല്ലാവരോടും പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു, കൂടാതെ പ്രോഗ്രമുകൾ അവതരിപ്പിക്കുന്ന എല്ലാ കലാകാരന്മാരോടും, കലാകാരികളോടും പ്രത്യേകം നന്ദി പറഞ്ഞു. ബാംഗ് സെങ് തായ് റെസ്റ്റോറന്റ് , നിസാർ അഷ്‌റഫ് , സുരേഷ് വൈദ്യനാഥ്, ട്രസ് മോഹൻ തുടങ്ങിയവരോട് പ്രത്യേകം നന്ദി പറഞ്ഞു.. ഈ ആഘോഷത്തെ വിജയി പ്പാക്കാൻ സഹകരിക്കുന്ന എല്ലാ സ്ഥാപനങ്ങളോടും, വ്യക്തികളോടും ഉള്ള നന്ദിയും കമ്മറ്റിക്കു വേണ്ടി പ്രത്യേകം പറഞ്ഞു.
തുടർന്നു ശ്രീമതി ദീപ്തി ടീച്ചർ കൊറിയോഗ്രാഹി ചെയ്തു അവതരിപ്പിച്ച പൂജ ഡാൻസ്സ്, ശ്രീമതി ബബിത ചെട്ടിയാർ കൊറിയോഗ്രാഹി ചെയ്തു അവതരിപ്പിച്ച ഒപ്പന, മിസ്. ജിദ്യ ജയൻ കൊറിയോഗ്രാഹി ചെയ്തു അവതരിപ്പിച്ച കുച്ചിപ്പിടി ഡാൻസ്, ശ്രീമതി ദീപ്തി ടീച്ചർ കൊറി യോഗ്രാഹി ചെയ്തു അവതരിപ്പിച്ച സെമിക്ലാസ്സിക്കൽ ഡാൻസ്സ്, ലേഡീസ് വിങ് അംഗങ്ങളായ, രാജലഷ്മി, ഫരീദ തൻസിർ, ബിനിലാ അശോകൻ, പ്രീജി ബിജു, കീർത്തന ദിലീപ്, ദീപ സലിൽ, ചിഞ്ചു സായൂജ്, സൗമ്യ പ്രവീൺ, നീനു മുകേഷ് , ഡോ.അഞ്ജന അർജുൻ, ദീപ്തി സതീഷ്, നീതു പ്രദീപ്, രജിത മനോജ്, പ്രജിത്ത നൈജു, ബബിത ചെട്ടിയാർ, ശ്രീനന്ദ പ്രവീൺ, ദിയ മനോജ്, എന്നിവർ ചേർന്ന് അവതരിപ്പിച്ച ഗ്രൂപ്പ് സോങ്, വളരെ ആകർഷണീയമായിരുന്നു. മെമ്പർമാരായ ഉണ്ണികൃഷ്ണൻ, ശീതൾ, അർജുൻ, ആദിത് അനൂപ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ, ബാബു കിഴക്കൂട്ട് അവതരിപ്പിച്ച കവിത എന്നിവ വളരെ കലാമൂല്യമുള്ളതും ആസ്വാദനകരവും, പ്രോഗാമിന്റെ മറ്റു കൂട്ടുന്നതുമായിരുന്നു. പരിപാടികൾക്ക് ശേഷം രുചികരമായ ഭക്ഷണവും വിളമ്പി