കരുവന്നൂരിൽ വ്യാജരേഖയിലൂടെ 16 ലക്ഷം തട്ടി

കരുവന്നൂർ ബാങ്കിലെ താൽക്കാലിക ജീവനക്കാരി വ്യാജരേഖ ചമച്ച് 16 ലക്ഷം രൂപ തട്ടിയെടുത്തതായി ബാങ്കിലെ മുൻ മാനേജരുടെ പരാതി.
സതീഷ്(49) ഹൃദയാഘാതം മൂലം മരണപ്പെട്ടു

മാപ്രാണം : കുഴിക്കാട്ടുകോണം കൃഷ്‌ണപ്പിള്ള ലെയിനിൽ താഴത്തുവീട്ടിൽ ഗോവിന്ദൻ മകൻ സതീഷ്(49) വ്യാഴാഴ്ച വൈകീട്ട് മസ്‌ക്കറ്റിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഒമാനിലെ `വകസ്കോ’ കമ്പനിയുടെ തൊഴിലാളികളുടെ മെസ്സിൽ ഷെഫ് ആയിരുന്നു. മാതാവ് തങ്ക. ഭാര്യ സുജന. മക്കൾ: അനിഘ(9),അനുപ്രിയ(5). സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 1:00 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ആദരാഞ്ജലി
കാട്ടൂർ ലക്ഷ്മി കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

ഇരിങ്ങാലക്കുട : കാട്ടൂർ വില്ലേജ് കാട്ടൂർ കടവ് ദേശത്ത് നന്താനത്തുപറമ്പിൽ ഹരീഷ് ഭാര്യ ലക്ഷ്മി 43 വയസ്സ് എന്നവരെ കാട്ടൂർ കടവിലുള്ള വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻറെ മുൻപിൽ വെച്ച് തോട്ടയെറിഞ്ഞു വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാട്ടൂർ വില്ലേജ് കാട്ടൂർ കടവ് ദേശത്ത് നന്തിലത്തു പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35 വയസ്സ് ), കാട്ടൂർ വില്ലേജ് കരാഞ്ചിറ ദേശത്ത് ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ദാസ് ( 35 വയസ്സ് ), പുല്ലഴി വില്ലേജ് ഒളരി […]
ഡയറി ഫാം ഉടമയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ഇരിങ്ങാലക്കുട : ഡയറി ഫാം ഉടമയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ചേലൂർ പെരുവല്ലിപ്പാടം റോഡിൽ മാളിക വീട്ടിൽ സുമേഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി അതിരാവിലെ ചേലൂർ, കണ്ഠേശ്വരം, കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നട തുടങ്ങിയ സ്ഥലങ്ങളിൽ പാൽ വിതരണം നടത്തി കുട്ടംകുളത്തിനു സമീപം സ്വാമീസ് ബേക്കറിക്കു മുമ്പിലായി രാവിലെ ഏഴു മണിയോടെ എത്തി ഒമ്പതു മണി വരെ പാൽ വിതരണം നടത്തിയിരുന്നു. ഇന്നു രാവിലേയും സുമേഷ് പാൽ വിതരണത്തിന് എത്തിയിരുന്നു. സംസ്കാരം […]
ബാങ്ക് സസ്‌പെൻഷൻ രാഷ്ട്രീയ നീക്കം: എം.പി. ജാക്സൺ

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ഭരണസമിതിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്ത റിസര്‍വ് ബാങ്ക് നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാകാമെന്ന് ബാങ്ക് ഭരണസമിതി ചെയര്‍മാനായിരുന്ന എം പി ജാക്‌സന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു
പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA യുടെ ആഹ്വാനപ്രകാരം മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു. IMA ഇമേജ് ജില്ലാ കോർഡിനേറ്റർ ഡോ ഹരിന്ദ്രനാഥ്, ആശുപത്രി മാനേജിങ്ങ് ഡയറക്ടർ ഡോ M R രാജീവ്, ഡോ ഉഷാകുമാരി , മാനേജർ മുരളിദത്തൻ, പ്രേമ അജിത്ത് കുമാർ, അൽഫോൺസ ഷാജൻ എന്നിവർ സംസാരിച്ചു
ജൈവ വൈവിധ്യ പുരസ്കാരം ക്രൈസ്റ്റ് കലാലയം ഏറ്റുവാങ്ങി

സംസ്ഥാന സർക്കാരിൻ്റെ ജൈവ വൈവിധ്യ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഏറ്റുവാങ്ങി. കേരള നിയമസഭ ഹാളിൽ സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിൽ വച്ച് കേരള നിയമസഭ സ്പീക്കർ ശ്രീ എ എൻ ഷംസീറിൽ നിന്ന് കോളേജിനുവേണ്ടി മാനേജർ ഫാദർ ജോയി പീണിക്കപറമ്പിൽ, പ്രിൻസിപ്പാൾ ഫാദർ ഡോ. ജോളി ആൻഡ്രൂസ്, അധ്യാപകനായ ഡോ. സുബിൻ കെ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന വനം- വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശിധരൻ സന്നിഹിതനായിരുന്നു. ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങളുടെയും വിജയകരമായ […]
പുല്ലൂർ നാടകറാവ്–2025 ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

പുല്ലൂർചമയം നാടകവേദിയുടെ ഇരുപത്തിയെട്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയുടെ ഭാവഗായകൻ പി ജയചന്ദ്രന് സമർപ്പിച്ചുകൊണ്ട് അരങ്ങേറിയ പുല്ലൂർ നാടക രാവ് -2025 ഇരിങ്ങാലക്കുട ടൗൺഹാളിൽബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു . ഏഴുദിവസം നീണ്ടുനിന്ന നാടക രാവിൻറെ സമാപനം ബഹു: കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ ബഹു:മട്ടന്നൂർ ശങ്കരൻകുട്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ബഹു:ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഐ എ എസ് മുഖ്യാതിഥിയായിരുന്നു ചമയം […]
തളിയക്കോണം ഫെസ്റ്റ് ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട നഗരസഭ വാർഡ് 38 ൽ തളിയക്കോണം ഫെസ്റ്റ് ആഘോഷമായി സംഘടിപ്പിച്ചു.
ചലച്ചിത്രാസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു

സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ , ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ചലച്ചിത്രാസ്വാദന ശിൽപ്പശാല സംഘടിപ്പിച്ചു