ഭാര്യയും 10 വയസുള്ള മകളുമായി കാറിൽ പോവുകയായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ഭാര്യയെയും മകളെയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതികളായ ദീപു ഫ്രാൻസീസ് നെയും ലിസ്റ്റൺ നെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി*
*ഒന്നാം പ്രതിയായ ദീപു കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ 54 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്യപ്പെട്ട കേസിൽ ബഹു. കോടതി 10 വർഷം ശിക്ഷിക്കപ്പെട്ടയാളാണ്. ഈ കേസ്സിൽ 5 വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം അപ്പീൽ ജാമ്യത്തിലിറങ്ങിയതാണ് ദീപു ഫ്രാൻസീസ്*
*ലിസ്റ്റൺ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ മദ്യ ലഹരിയിൽ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലെ പ്രതിയാണ്.*
വെള്ളിക്കുളങ്ങര : 11.10.2025 തീയതി വൈകിട്ട് 5.45 മണിയോടെ നമ്പ്യാർപാടം സ്വദേശിയായ പോലീസുകാൻ ഭാര്യയും 10 വയസുള്ള മകളുമായി കാറിൽ നമ്പ്യാർപാടത്ത് നിന്നും വെളള്ളിക്കുളങ്ങരയിലേക്ക് വെള്ളിക്കുളങ്ങര കോടാലി ജംഗ്ഷനിലെത്തുന്നത് മുമ്പാണ് സംഭവം നടന്നത്. പ്രതികൾ ബൈക്ക് റോഡിലേക്ക് കയറ്റി വെച്ച് അവിടെ നിന്ന് സംസാരിക്കുകയായിരുന്നു. പ്രതികളിലൊരാളുടെ കൈയ്യിൽ കാറിന്റെ മിറർ ചെറുതായി തട്ടിയത് കണ്ട് പോലീസുദ്യോഗസ്ഥൻ കാർ നിർത്തി പ്രതികളോട് സോറി പറയാനായി വിൻഡോ ഗ്ലാസ് താഴ്ത്തിയ സമയം പ്രതികൾ അസഭ്യം പറയുകയായിരുന്നു. തുടർന്ന് കാറിൽ നിന്നിറങ്ങിയ പോലീസുകാരൻ പ്രതികളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോളാണ് പ്രകോപിതരായ പ്രതികൾ പോലീസുദ്യോഗസ്ഥനെ ആക്രമിച്ചത്. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തുകയും ഭാര്യയെയും മകളെയും അപമാനിക്കുകയും ചെയ്തത്. തുടർന്ന് പോലീസുദ്ദ്യോഗസ്ഥന്റെ പരാതിയിൽ പ്രതികൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ലിസ്റ്റണെ റിമാന്റ് ചെയ്തു.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ അറിയിച്ചത് പ്രകാരം വെള്ളിക്കുളങ്ങര പോലീസ് വന്നാണ് ഈ കേസ്സിലെ പ്രതികളായ വെള്ളിക്കുളങ്ങര മോനടി സ്വദേശികളായ മൂഞ്ഞേലി വീട്ടിൽ ദീപു ഫ്രാൻസീസ് 29 വയസ്സ്, മഞ്ഞളി വീട്ടിൽ ലിസ്റ്റൺ 39 വയസ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കിയതിൽ ലിസ്റ്റൺ എന്നയാളെ റിമാന്റ് ചെയ്തിരുന്നു.
*പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ഡോക്ടറെ കാണിച്ച് മെഡിക്കൽ പരിശോധനകൾ നടത്തി സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു അതിൽ പ്രതികൾക്ക് പരിക്കുകൾ ഒന്നും തന്നെയില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.*
കോടതിയിൽ ഹാജരാക്കിയ ദീപു ഫ്രാൻസീസ് പോലീസുദ്യോഗസ്ഥർ ശാരീരികമായി ഉപദ്രവിച്ചതായി ബഹ. കോടതിയിൽ വെച്ച് പരാതി പരഞ്ഞത് പ്രകാരം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്