IJKVOICE

യാത്രയയപ്പ് നൽകി

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് സ്ഥലം മാറി പോകുന്ന, മൂന്ന് വർഷക്കാലം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ ആയി സേവനം ചെയ്ത അനിഷ് കരിമിന് യാത്രയയപ്പ് നൽകി

ക്രൈസ്റ്റ് കോളേജിന് ഇരട്ടി മധുരം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ൽ നിന്ന് എൻഎസ്എസ് വോളന്റിയർമാരായ ഹരിനന്ദൻ പി എ യ്ക്കും ലക്ഷ്മി എസ് കുമാറിനും ഒഡീഷ്യയിലെ ബെർഹാംപുർ യൂണിവേഴ്സിറ്റിയിൽ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് നടത്തുന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. എടക്കുളം സ്വദേശികളായ പട്ടശ്ശേരി വീട്ടിൽ അനീഷ് ജാസ്മി ദമ്പതികളുടെ മകൻ ഹരിനന്ദൻ പി എ, കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശികളായ പുത്തൻ കോവിലകം ശ്രീകുമാർ ലേഖ എന്നിവരുടെ മകൾ ലക്ഷ്മി എസ് കുമാർ എന്നിവർക്കാണ് ഈ […]

ഓപ്പറേഷൻ കാപ്പ തുടരുന്നു

കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി…. *വടിവാൾ വിപിൻ , ഹരികൃഷ്ണൻ, നിഖിൽ, ജിതിൻ, ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ , എന്നീ ഗുണ്ടകളെയാണ് നാടു കടത്തിയത്* കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നവരായ 1)വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ പl ഹരികൃഷ്ണൻ 28 വയസ്സ് 2) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിൽ 33 വയസ്സ് 3) വലപ്പാട് കോതകുളം ബീച്ച് സ്വദേശി […]

അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിന് ഉള്ള തുടക്കം കുറിച്ചു

തിരുവമ്പാടി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിന് ഉള്ള തുടക്കം കുറിച്ചു. എരേക്കത്ത് വീട്ടിൽ അഡ്വ. കെ.ജി. അനിൽകുമാർ (ഐ സി എൽ ഫിൻകോർപ്പ് )ആണ് മണ്ഡപം പണികൾ നടത്തി കൂടെ ലിഫ്റ്റ് അടക്കം വെച്ച് ഭഗവാന് സമർപ്പിക്കുന്നത്. ക്ഷേത്രം തന്ത്രി ബഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് അനിൽകുമാറിന്റെ സഹധർമ്മിണി ഉമാ അനിൽ കുമാർ, മകൻ അമൽജിത്ത് എ മേനോൻ, എന്നിവർ ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്രം പ്രസിഡണ്ട് ഡോ. പത്മശ്രീ സുന്ദർ മേനോൻ, വൈസ് […]

കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഒല്ലൂർ സി.ഐ യെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അനന്തു മാരിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഇത് രണ്ടാം തവണയാണ് അനന്തുവിനെതിരെ കാപ്പ ചുമത്തുന്നത്. വധശ്രമം, കവർച്ച ഉൾപ്പെടെ 12 ഓളം കേസുകളിൽ പ്രതിയാണ് അനന്തു. ഒല്ലൂർ പടവരാട് സ്വദേശിയായ അനന്തുവിനെ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് കരുതൽ തടങ്കലിൽ ആക്കിയത്. ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ഒല്ലൂർ സി ഐ ആയിരുന്ന ഫർഷാദിനെ പ്രതി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അനന്തുവിനെ മറ്റൊരു കേസിൽ പിടികൂടാൻ […]

കെ എസ് ടി പി റോഡ് നിർമ്മാണം

കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കാൻ ഉദോഗസ്ഥർക്ക് നിർദ്ദേശം നൽകി – മന്ത്രി ഡോ ആർ ബിന്ദു കൊടുങ്ങല്ലൂർ – തൃശ്ശൂർ റോഡിൽ കെ എസ് ടി പി നിർമ്മാണം മൂലം നേരിടുന്ന കുടി വെള്ള ക്ഷാമം ഉടൻ പരിഹരിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനമായി. നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിലെ പൈപ്പുകൾ മാറ്റിയിട്ട സ്ഥലങ്ങളിൽ പുതിയ പൈപ്പിലേക്ക് ഇൻ്റർ ലിങ്ക് ചെയ്തും പൈപ്പുകൾ സ്ഥാപിക്കാൻ ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കാനും മന്ത്രി […]

ബി.ജെ.പി. പ്രതിഷേധം

പൊറത്തിശ്ശേരി മേഖലയില്‍ കുടിവെള്ളം കിട്ടുന്നില്ലെന്നാരോപിച്ച് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ കുടങ്ങളും ബക്കറ്റുകളുമായി ഇരിങ്ങാലക്കുട നഗരസഭ ഓഫീസില്‍ പ്രതിഷേധിച്ചു.വെല്‍നസ് സെന്റര്‍ കരുവന്നൂര്‍ ബംഗ്ലാവിലുള്ള നഗരസഭ സുവര്‍ണ ജൂബിലി മന്ദിരത്തില്‍ ആരംഭിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

വാഹന അപകടത്തിൽ മരിച്ചു

തൃശ്ശൂർ കുണ്ടുകാട് -വട്ടപ്പാറ പുത്തൻപുരക്കൽ മാർക്കോസിന്റെ മകൻ സിറിൽ (25) കൊൽക്കത്തയിൽ വെച്ച് വാഹന അപകടത്തിൽ മരിച്ചു

കോഴിപ്പറമ്പിൽ അയ്യപ്പൻ എന്ന ആന ചരിഞ്ഞു

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചാഴൂർ വില്ലേജ് ചേറ്റക്കുളം പാറക്കുളങ്ങര അമ്പലത്തിന് മുൻവശം കെട്ടിയിരുന്ന കാട്ടൂർ കോഴിപ്പറമ്പിൽ രാജേഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള കോഴിപ്പറമ്പിൽ അയ്യപ്പൻ എന്ന ആന 61 വയസ്സ് ഇന്ന് 01.03.25 തിയതി 04.00 മണിയോടെ ചരിഞ്ഞു