മന്ത്രി ബിന്ദുവിന് നൽകിയ അപേക്ഷ മാലിന്യകൂമ്പാരത്തിൽ – യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നൽകിയ പരാതി ഭക്ഷണ മാലിന്യത്തോടൊപ്പം വഴിയരികിൽ തള്ളിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇത്രയുംനിരുത്തരവാദിത്തപരമായി പരാതികളെ സമീപിക്കുന്ന മന്ത്രി ആ പദവിയിൽ ഇരിക്കുന്നതിന് യോഗ്യയല്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എത്രയും പെട്ടന്ന് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമാരായ ജോമോൻ മണാത്ത്, ശരത്ത് ദാസ്, സഞ്ജയ് ബാബു, മുൻ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ, , നിയോജക മണ്ഡലം ഭാരവാഹികളായ വിനു ആന്റണി, അജയ് മേനോൻ, എബിൻ ജോൺ, ഗോപീ കൃഷ്ണൻ, അഖിൽ സുനിൽ, ഷാർവി എൻ ഓ, അഡ്വ ഗോകുൽ കർമ്മ, എബിൻ വർഗീസ്, അരുൺ സി ആർ തുടങ്ങിയവർ നേതൃത്വം നൽകി