IJKVOICE

അമ്പ് തിരുനാൾ ജനുവരി 26-28 നടക്കും

കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുന്നാള്‍ ജനുവരി 26,27,28 തിയ്യതികളിലായി നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ബണ്ട് നിർമ്മാണം പൂർത്തിയായി

കോന്തിപുലം പാലത്തിന് കീഴെ കെ.എല്‍.ഡി.സി. കനാലിന് കുറുകെ കെട്ടുന്ന താല്‍ക്കാലിക ബണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.6 ലക്ഷം രൂപയോളം ചിലവഴിച്ചാണ് താൽക്കാലിക ബണ്ട് വർഷാവർഷം നിർമ്മിക്കുന്നത്

കഞ്ചാവ് കേസിലെ പ്രതി പിടിയിൽ

നൂറ്റിനാൽപത് കിലോ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ഒളിവിൽ പോയ കൊടുംക്രിമിനൽ പിടിയിൽ പിടിയിലായത് രണ്ട് വർഷത്തെ ഒളിവു ജീവിതത്തിനിടയിൽ ചാലക്കുടി 2020 വർഷത്തിൽ മീൻവണ്ടിയിൽ കടത്തിയ 140 കിലോ കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പത്ത് വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട് പിന്നീട് പരോളിലിറങ്ങി രണ്ട് വർഷത്തോളമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ആലുവ തായിക്കാട്ടുകര സ്വദേശി കരിപ്പായി വീട്ടിൽ ഷഫീഖിനെയാണ് (കടുവ ഷഫീഖ്– 36) തൃശൂർ […]

കിണറ്റിൽ വീണ പശുകിടാവിനെ രക്ഷിച്ചു

ഊരകം : വീട്ടുപറമ്പിലെ കിണറിൽ വീണ പശുക്കുട്ടിയെ അഗ്നിശമന സേനയെത്തി രക്ഷിച്ചു. പൊഴോലിപറമ്പിൽ ലിബിൻ ജോസിന്റെ വെച്ചൂർ ഇനത്തിൽപെട്ട ഒരു മാസം പ്രായമുള്ള പശുക്കിടാവാണ്‌ കിണറ്റിൽ വീണത്. ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ അഗ്നിശമന സേനയെത്തി കിണറ്റിലിറങ്ങി പശുക്കിടാവിനെ പുറത്തേക്കെടുക്കുകയായിരുന്നു. സീനിയർ ഫയർ ഓഫിസർ എം.എസ്.നിഷാദ്, ഓഫീസർമാരായ മഹേഷ്, എം.എച്ച്.അനീഷ്, ശ്രീജിത്ത്, ദിലീപ്, ജയ്‌ജോ, ലൈജു എന്നിവർ സംഘത്തിലുണ്ടായിരുന്നു

വിസ തട്ടിപ്പ് കേസ്

അബുദാബിയില്‍ ഷിപ്പില്‍ ജോലിയ്ക്കായി വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്സില്‍ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.

സെറ്റോ പണിമുടക്ക് മുന്നോടിയായി ജാഥയും സമ്മേളനവും

സെറ്റോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പണിമുടക്കിനു മുന്നോടിയായി വിളമ്പര ജാഥയും പൊതുസമ്മേളനവും ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്നു.

30 റോഡിനായി 8.39 കോടി അനുവദിച്ചു.

സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായാണ് വിവിധ റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചിരിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളുടെ പേരുകൾ ചുവടെ ചേർക്കുന്നു. ജനശക്തി റോഡ് 15 ലക്ഷം എ കെ ജി പുഞ്ചപ്പാടം റോഡ് 16 ലക്ഷം കോടം കുളം […]

കള്ളനോട്ടുമായി എറണാകുളം സ്വദേശി പിടിയിൽ

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര ഗ്രൗണ്ടിൻെറ വടക്കേനടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീം ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷ് എന്ന വ്യക്തിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് കൊടുത്ത ആൽഫ്രഡ്, 20/25, S/o സുനിൽ, ചിറയത്ത് വീട്, തിരുത്തിപ്പുറം എറണാകുളം ജില്ല എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ […]