IJKVOICE

ഓപ്പറേഷൻ കാപ്പ തുടരുന്നു

കുപ്രസിദ്ധ ഗുണ്ടയായ പ്രമോദിനെ കാപ്പ ചുമത്തി തടങ്കലിലാക്കി*

മാള പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, ചക്കാട്ടി തോമസ് കൊലപാതക കേസിലെ പ്രതിയുമായ ജോജോ എന്നറിയപ്പെടുന്ന കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടില്‍ പ്രമോദിനെ (31 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കി.

പ്രമോദിന് മാള പോലീസ് സ്റ്റേഷനിൽ 2025 ൽ ചക്കാട്ടി തോമസ് കൊലപാതക കേസിനു പുറമെ 2014 ൽ മൂന്ന് വധ ശ്രമകേസും 2016, 2018, 2019, 2022 എന്നീ വർഷങ്ങളിൽ ഓരോ വധ ശ്രമകേസും 2018 ൽ ഒരു അടിപിടി കേസും കൊരട്ടി പോലീസ് സ്റ്റേഷനിൽ 2017 ൽ ഒരു റോബറി കേസും കാട്ടൂർ പോലീസ് സ്റ്റേഷനിൽ 2016 ൽ ഒരു വധശ്രമ കേസും അടക്കം 15-ഓളം ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ചക്കാട്ടി തോമസ് കൊലപാതക കേസ്സില്‍ ജാമ്യത്തിനിറ ങ്ങാനിരിക്കെയാണ് കാപ്പ ചുമത്തിയത്.

തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ ശ്രീ. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ IAS ആണ് പ്രമോദിനെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. മാള പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ സജിൻ ശശി, സബ് ഇൻസ്പെക്ടർമാരായ C. സുരേഷ്, സുധാകരന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സജി, വിനോദ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 47 ഗുണ്ടകളെ കാപ്പ ചുമത്തി. 29 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചും 18 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്