നിര്യാതനായി

ഇരിങ്ങാലക്കുട> പ്രശസ്ത നർത്തകനും,നൃത്തകലാ അദ്ധ്യാപകനുമായിരുന്ന കുഴിക്കാട്ടുകോണം കൊടയ്ക്കാട്ടിൽ അയ്യപ്പൻ മകൻ സഹദേവൻ-(ട്രിച്ചൂർ സഹ.76 വയസ്സ്) നിര്യാതനായി. നർത്തകിയും,നൃത്താദ്ധ്യാപികയുമായ ഷീലയാണ് ഭാര്യ.ഇരുവരും ചേർന്ന് ചെന്നൈയിൽ ‘നൃത്താഞ്ജലി നാട്യകലാകേന്ദ്രം’ എന്ന സ്ഥാപനം നടത്തിവന്നിരുന്നു.പിന്നീട് 24 വർഷം ഷാർജയിൽ ‘കലാക്ഷേത്ര ഫൈനാർട്ട്സ്’ എന്ന നൃത്ത പരിശീല കേന്ദ്രവും നടത്തിവന്നിരുന്നു.കഴിഞ്ഞ 3 വർഷമായി വീട്ടിൽ വിശ്രമജീവിതം നയിച്ചു വരിയായിരുന്നു. ഇന്ത്യയിലും,വിദേശത്തുമായി നിരവധി ശിഷ്യസമ്പത്തുണ്ട്. പരേതയായ കാർത്ത്യായനിയാണ് മാതാവ്. മക്കൾ:സുബീഷ് (സൗദി അറേബ്യ),സുമേഷ് (യു.കെ). മരുമക്കൾ:അഞ്ജു (ഷാർജ) അപർണ്ണ (യു.കെ) നകുലൻ,ഇന്ദിര എന്നിവർ സഹോദരങ്ങളാണ്. […]
10 വയസുകാരൻ മുങ്ങി മരിച്ചു

തൃശ്ശൂർ ദേശമംഗലത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട 10 വയസുകാരൻ മുങ്ങി മരിച്ചു. ദേശമംഗലം കുടപ്പാറ ക്ഷേത്രക്കടവിൽ വലിയമ്മയോടൊപ്പം കുളിക്കാനിറങ്ങിയ ദേശമംഗലം സ്വദേശി ദിലീപിൻ്റെ മകൻ ദിപിൻ കൃഷ്ണയാണ് മരിച്ചത് അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. ശബരിമലക്ക് വ്രതമെടുത്തിരുന്നകുട്ടി ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു
ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട: കൂത്തുപറമ്പ് അനുസ്മരണം
ജെ.സി.ഐ. ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനം മാറ്റം 30ന്.

ജെ.സി.ഐ. ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നവംബർ 30ന് ശനിയാഴ്ച വൈകീട്ട് 7 മണിയ്ക്ക് ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബ് ഹാളിൽ വെച്ച് നടക്കും
ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാസംഗമം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തവനിഷ് സാമൂഹ്യ സേവന സംഘടനയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി സവിഷ്‌കാര എന്ന പേരില്‍ നവംബര്‍ 28, 29 തീയതികളില്‍ കലാ സംഗമത്തിന് വേദിയൊരുങ്ങുന്നു
യുവതിയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി
5 പേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ തൃപ്രയാർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം
ആം ആദ്മി പാർട്ടി ഭരണഘടന ദിനവും 13ാം ജന്മദിനവും ആഘോഷിച്ചു
തൃപ്രയാർ ഏകാദശി
ശ്രീകോവിൽ ശിലാസ്ഥാപനം നടത്തി

ഇരിങ്ങാലക്കുട: കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണവും പുനപ്രതിഷ്ഠയും നവീകരണ കലശവും നടക്കുന്നതിന്റെ ഭാഗമായി ശ്രീകോവിലിന്റെ ശിലാസ്ഥാപനം നടത്തി. പ്രവാസി വ്യവസായി ഭാസി പാഴാട്ട് ശിലാസ്ഥാപനം നടത്തി. വാസ്തു ശാസ്ത്ര വിദഗ്ധൻ പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് മേൽനോട്ടം വഹിച്ചു. മുകുന്ദപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ പ്രസിഡണ്ട് അഡ്വ: ഡി. ശങ്കരൻകുട്ടി, നവീകരണ സമിതി രക്ഷാധികാരി നളിൻ ബാബു, ചന്ദ്രമോഹൻ മേനോൻ, കളത്തുംപടി ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട് സെക്രട്ടറി മനോജ് […]