IJKVOICE

വെള്ളപ്പൊക്ക ഭീഷണി തടയാൻ നടപടി വേണം

കാറളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ആലുക്കകടവ് പള്ളം പ്രദേശത്ത് മഴ കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ നടപടി ഇപ്പോഴേ സ്വീകരിക്കണമെന്ന് രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

അബ്ദുൾ മനാഫ് (70), കാട്ടുങ്ങച്ചിറ, നിര്യാതനായി

കബറടക്കം നാളെ(ഡിസംബർ 2 നു)രാവിലെ 10.00 മണിക്ക് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തപ്പെടും.ഭാര്യ മെഹ്റുന്നീസ, മകൻ കിഷോർ ഷാ, മരുമകൾ ആത്തിഖ

വാക്കറുകള്‍ വിതരണം ചെയ്തു

മിഷന്‍ 365 പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പ്രൊവിഡന്‍സ് ഹൗസിലേക്ക് വാക്കറുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ മിഷന്‍ 365 പാലിയേറ്റീവ് കെയര്‍ പദ്ധതി ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസില്‍ സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി പ്രൊവിഡന്‍സ് ഹൗസിലേക്ക് വാക്കറുകള്‍ വിതരണം ചെയ്തു. വാക്കറുകളുടെ വിതരണ ഉല്‍ഘാടനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് പോള്‍ വളപ്പില നിര്‍വ്വഹിച്ചു. മിഷന്‍ 365 പാലിയേറ്റീവ് […]

കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം അനുസ്മരണം

ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കോവിൽ പറമ്പിൽ,ട്രഷർ രമേഷ് അയ്യർ,സെൽ കോ ഓർഡിനേറ്റർ രഞ്ജിത്ത് മേനോൻ, ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺ ജോസ് കട്ട്ളാസ്,യുവമോർച്ച മണ്ഡലം നേതാക്കളായ മനു,വിനീഷ്,വിപിൻ എന്നിവർ നേതൃത്വം നൽകി

ണ്ഡാര മോഷ്ടാവിനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ഇരുപത്തേഴാം തീയതി ചെറുകുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ത തകര്‍ത്ത് മുപ്പത്തഞ്ചായിരത്തോളം രൂപ കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ചാലക്കുടി, ആളൂര്‍, കൊടകര തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള പന്ത്രണ്ടോളം കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐ.ഇ. എ സുരേഷ്, എ എസ് ഐ ആഷ്ലി, സിപിഒ കിരണ്‍ എന്നിവരുടെ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

ബ്രഹ്മകുമാരീസ് ആദരവ് അഡ്വ. ജോണ്‍ നിധിന്‍ തോമസിന്

പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആദരവ് അഡ്വ. ജോണ്‍ നിധിന്‍ തോമസിന്. *ഇരിങ്ങാലക്കുട : പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ തൃശൂര്‍ എറണാകുളം ശാഖകളുടെ ആദരവ് മുന്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡണ്ടും, ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാനും, സാമൂഹിക, ജീവ കാരുണ്യ പ്രവര്‍ത്തകനുമായ അഡ്വ. ജോണ്‍ നിധിന്‍ തോമസിന്. സൗജന്യ നേത്ര മെഡിക്കല്‍ ക്യാമ്പുകള്‍, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ പദ്ധതി, സൗജന്യ മരുന്ന് വിതരണം, കൃത്രിമ കാല്‍ വിതരണം എന്നിങ്ങനെ ജോണ്‍ നിധിന്‍ […]

നിര്യാതനായി

ഇരിങ്ങാലക്കുട> പ്രശസ്ത നർത്തകനും,നൃത്തകലാ അദ്ധ്യാപകനുമായിരുന്ന കുഴിക്കാട്ടുകോണം കൊടയ്ക്കാട്ടിൽ അയ്യപ്പൻ മകൻ സഹദേവൻ-(ട്രിച്ചൂർ സഹ.76 വയസ്സ്) നിര്യാതനായി. നർത്തകിയും,നൃത്താദ്ധ്യാപികയുമായ ഷീലയാണ് ഭാര്യ.ഇരുവരും ചേർന്ന് ചെന്നൈയിൽ ‘നൃത്താഞ്ജലി നാട്യകലാകേന്ദ്രം’ എന്ന സ്ഥാപനം നടത്തിവന്നിരുന്നു.പിന്നീട് 24 വർഷം ഷാർജയിൽ ‘കലാക്ഷേത്ര ഫൈനാർട്ട്സ്’ എന്ന നൃത്ത പരിശീല കേന്ദ്രവും നടത്തിവന്നിരുന്നു.കഴിഞ്ഞ 3 വർഷമായി വീട്ടിൽ വിശ്രമജീവിതം നയിച്ചു വരിയായിരുന്നു. ഇന്ത്യയിലും,വിദേശത്തുമായി നിരവധി ശിഷ്യസമ്പത്തുണ്ട്. പരേതയായ കാർത്ത്യായനിയാണ് മാതാവ്. മക്കൾ:സുബീഷ് (സൗദി അറേബ്യ),സുമേഷ് (യു.കെ). മരുമക്കൾ:അഞ്ജു (ഷാർജ) അപർണ്ണ (യു.കെ) നകുലൻ,ഇന്ദിര എന്നിവർ സഹോദരങ്ങളാണ്. […]

10 വയസുകാരൻ മുങ്ങി മരിച്ചു

തൃശ്ശൂർ ദേശമംഗലത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട 10 വയസുകാരൻ മുങ്ങി മരിച്ചു. ദേശമംഗലം കുടപ്പാറ ക്ഷേത്രക്കടവിൽ വലിയമ്മയോടൊപ്പം കുളിക്കാനിറങ്ങിയ ദേശമംഗലം സ്വദേശി ദിലീപിൻ്റെ മകൻ ദിപിൻ കൃഷ്ണയാണ് മരിച്ചത് അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. ശബരിമലക്ക് വ്രതമെടുത്തിരുന്നകുട്ടി ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു