റോഡ് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു
കർഷകമോർച്ച കർഷകസംഗമം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: കർഷക വന്ദനദിനമായ ചിങ്ങം 1 ന് കർഷകമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകസംഗമം സംഘടിപ്പിച്ചു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം ജന സെക്രട്ടറി സോമൻ പുളിയത്തു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തുകളിലെ തെരെഞ്ഞെടുക്കപ്പെട്ട കർഷകരെ ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു മൊമൻ്റൊയും സർട്ടിഫിക്കറ്റും നൽകി ഷാൾ അണിയിച്ച് ആദരിച്ചു. ബിജെപി മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ഭാരവാഹികളായ രാജൻ […]
ദുരിതാശ്വാസഫണ്ടിലേക്ക് കെ വേണുഗോപാൽ കുടുംബം 2 ലക്ഷം നൽകി.

ഇരിങ്ങാലക്കുട : വയനാട് ദുരന്തബാധിതർക്ക് സഹായവുമായി നഗരസഭയുടെ മുൻ വൈസ് ചെയർമാനും കുടുംബവും.മുൻ വൈസ്ചെയർമാനും ദീർഘകാലം നഗരസഭ ഭരണസമിതി അംഗവുമായിരുന്ന കെ വേണുഗോപാൽ, ഭാര്യ ശാന്ത, ഭാര്യ സഹോദരി സുശീല, മകൻ ബാലഗോപാൽ, മരുമകൾ ശ്രീകല , കൊച്ചുമകൾ ഗൗരി ബി മേനോൻ എന്നിവർ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി. പ്രളയക്കാലത്ത് രണ്ടര ലക്ഷവും കോവിഡ് സമയത്ത് മൂന്ന് ലക്ഷം രൂപയും […]
ആഡംബര ബൈക്കിൽ ബ്രാണ്ടി വിൽപ്പന പ്രതി അറസ്റ്റിൽ
കാറളം താണിശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മോഷണം
കുപ്രസിദ്ധ ഗുണ്ടയും കൂട്ടാളികളെയും ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു
കേരള എൻജിഒ യൂണിയൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രതിഷേധം നടത്തി
പൂമംഗലം സർവീസ് സഹകരണ ബാങ്ക് കൽപ്പറമ്പ് ശാഖയുടെ ഉദ്ഘാടനം ആഗസ്റ്റ് 18ന് നടക്കുമെന്ന് ഭാരവാഹികൾ
തൊഴിലില്ലായ്മയെതിരെ ഡി വൈ എഫ് ഐയുടെ ‘ഫൈറ്റ് ഇൻ സ്ട്രീറ്റ്’ പ്രോഗ്രാം, ഇരിങ്ങാലക്കുട ബ്ലോക്കിൽ സംഘടിപ്പിച്ചു
2023-ലെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ അസി. സബ് ഇൻസ്പെക്ടർ അപർണ ലവകുമാർ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി

പതിനാറ് വർഷങ്ങൾക്ക് മുൻപ് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ, ചികിത്സയിലിരിക്കെ മരണപ്പെട്ടയാളുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ വിഷമിച്ച കുടുംബാംഗങ്ങൾക്ക് തന്റെ സ്വർണവള ഊരിക്കൊടുത്തും, ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി ദാനം ചെയ്‌തും സാമൂഹ്യസേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകമായി മാറിയ അപർണ ജില്ലയിലെ ആമ്പല്ലൂർ സ്വദേശിനിയാണ്. കേവലം ഒരു വീട്ടമ്മ മാത്രമായിരുന്ന അപർണ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി കഠിന പ്രയത്നം കൊണ്ടാണ് സർക്കാർ ഉദ്യോഗം കരസ്ഥമാക്കി ഇന്നത്തെ നിലയിൽ എത്തിയത്. നേരത്തേ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അപർണക്ക് ലഭിച്ചിട്ടുണ്ട്.