അജ്മൽ
മുസ്തഫ
കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അജു എന്നറിയപ്പെടുന്ന കൈപ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ അജ്മൽ (25 വയസ്സ്), ഒളിവിൽ കഴിയുന്നതിന് അജ്മലിന് സൗകര്യം ചെയ്തു കൊടുത്ത പൈച്ചാൻ മുസ്തഫ എന്നറിയപ്പെടുന്ന കൈപ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ മുസ്തഫ (46 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. കാപ്പ ഉത്തരവ് ലംഘിച്ച് അജ്‌മൽ മൂന്നുപീടികയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കൈപ്പമംഗലം പോലീസ് ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ സൂരജ്. K.S, ജെയ്സൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഫാറൂഖ്, സ്പെഷൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ ജോബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്