IJKVOICE

അനുസ്മരണ പദയാത്ര

ജനുവരി 17 ന് നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ ഗാന്ധിജി അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഗൃഹനാഥൻ കടന്നൽ കുത്തേറ്റ് മരിച്ചു

തൃശൂർ വേലൂരിൽ ഗൃഹനാഥൻ കടന്നൽ കുത്തേറ്റ് മരിച്ചു. വല്ലൂരാൻ വീട്ടിൽ പൗലോസ് മകൻ ഷാജു ആണ് മരിച്ചത്. കർഷകനായ ഷാജുവിന് കൃഷിത്തോട്ടത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

ഗതാഗത തടസം

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ കോഴിക്കാട് ഓലപ്പാടത്ത് അശാസ്ത്രീയമായ ബണ്ട് നിര്‍മ്മാണം മൂലം റോഡിലേക്ക് ഉപ്പുവെള്ളം കയറി ഗതാഗതം മുടങ്ങുന്ന അവസ്ഥയായിരിക്കുകയാണെന്ന് പരാതി

എയുപി സ്കൂളിലെ പാചകപ്പുര തുറക്കും ജനുവരി 3ന്

മുരിയാട് എ യു പി വിദ്യാലയത്തിലെ പുതുതായി നിര്‍മ്മിച്ച പാചകപുരയുടെയും സ്റ്റോറിന്റെയും ഉദ്ഘാടനം ജനുവരി 3 ന് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

റോബോട്ടിക്ക് പ്രോജക്‌ട് എന്ന നേട്ടം ഇരിങ്ങാലക്കുട സെന്റ്

കേരളത്തിലെ ആർട്‌സ് ആൻ്റ് സയൻസ് കോളേജുകളുടെ ചരിത്രത്തിൽ ആദ്യമായി രൂപകൽപ്പന ചെയ്യപ്പെട്ട റോബോട്ടിക്ക് പ്രോജക്‌ട് എന്ന നേട്ടം ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിനു സ്വന്തം. ഉദ്ഘാടനം ജനുവരി 3 ന്.

യുവാവ് കുത്തേറ്റ് മരിച്ചു

തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ പെൺകുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് ചോദ്യം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു കുത്തിയത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി

രാധാകൃഷ്ണൻ നായർ (96)അന്തരിച്ചു

ഇരിഞ്ഞാലക്കുട പേഷ്കാർ റോഡിൽ വെട്ടിയാട്ടിൽ ഭവനത്തിൽ താമസിക്കുന്ന തിരുവനന്തപുരം മുണ്ടനാട്ടു രാധാകൃഷ്ണൻ നായർ (96)അന്തരിച്ചു.പരേതയായ ഇരിഞ്ഞാലക്കുട വെട്ടിയാട്ടിൽ വിശാലാക്ഷി അമ്മയുടെ ഭർത്താവാണ്. മക്കൾ ഭാസ്കരൻ, ഹേമലത, ജയസൂര്യൻ, ബാലസൂര്യൻ. മരുമക്കൾ :മായ, രാമചന്ദ്രൻ, പ്രസന്ന, ലക്ഷ്മി. സംസ്ക്കാരം ഡിസംബർ 30 തിങ്കളാഴ്ച്ച രാവിലെ ഒമ്പതരക്ക് എസ്. ൻ. ബി. സ് മുക്തിസ്‌ഥാനത്തിൽ നടക്കും. ഇരിഞ്ഞാലക്കുടയിലെ ആദ്യകാല ആർ. എസ്. എസ് പ്രവർത്തകരിൽ ഒരാളായിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ ഭാരതീയ ജനസംഘത്തിന്റെ രണ്ടാമത്തെ അധ്യക്ഷൻ കൂടിയായിരുന്നു.കൂടൽമാണിക്യം ക്ഷേത്രത്തിനകത്തും കിഴക്കേനടയിലും പിന്നീട് […]

മീറ്റ് റെക്കോർഡോടെ 110 മീ. ഹർഡിൽസിൽ സ്വർണം!

ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക് മത്സരത്തിൽ 110 മീറ്റർ ഹർഡിൽസ് വിഭാഗത്തിൽ മീറ്റ് റെക്കോർഡോടെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക്‌ വേണ്ടി സ്വർണം നേടിയ റാഹിൽ സക്കിർ. 14.08 സെക്കൻഡ് എന്ന പുതിയ സമയം കുറിച്ചാണ് റാഹിൽ സ്വർണം നേടിയത്. ക്രൈസ്റ്റ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ് റാഹിൽ

കെ. എസ്. ആർദ്രക്ക് ക്വാണ്ടം ഫിസിക്സിൽ സ്‌കോളർഷിപ്പോടെ ഡോക്ടറേറ്റ്

വണ്ടൂര്‍ വെള്ളാമ്പുറം സ്വദേശി റിട്ട. അധ്യാപകന്‍ സുരേഷ് കൂടേരിയുടേയും അധ്യാപിക ലതയുടേയും മകളും ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ നാരായണീയത്തില്‍ ഹരിനാരായണന്റെ ഭാര്യയുമാണ്.