IJKVOICE

വാക്കത്തോൺ ജഴ്സി മന്ത്രി ഡോ.ആർ. ബിന്ദു പ്രകാശനം ചെയ്തു

വർണ്ണക്കുടയുടെ അനുബന്ധ പരിപാടി വാക്കത്തോൺ ഡിസംബർ 21 ന് ശനിയാഴ്ച രാവിലെ 7.30 ന് മുനിസിപ്പൽ മൈതാനിയിൽ നിന്ന് ആരംഭിക്കും. വാക്കത്തോണിൽ പങ്കെടുക്കുന്ന വർക്ക് നൽകുന്ന ജഴ്സിയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമുഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നിസാർ അഷറഫിന് നൽകി പ്രകാശനം ചെയ്തു.

വി എ മനോജ് വീണ്ടും സെക്രട്ടറി

സി പി ഐ എം ഏരിയ സമ്മേളനത്തിൽ പ്രതിനിധിസമ്മേളനം സമാപിച്ചു.ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രവർത്തന റിപ്പോർട്ട് ചർച്ചയിൽ 14 ലോക്കൽ കമ്മിറ്റികളിൽ നിന്നും 33 പേർ പങ്കെടുത്തു. പൊതു ചർച്ചക്ക് ജില്ല സെക്രട്ടറി എം എം വർഗീസും, ഏരിയ സെക്രട്ടറി വി എ മനോജ് കുമാറും മറുപടി പറഞ്ഞു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ഷാജൻ, കെ കെ രാമചന്ദ്രൻ എം എൽ എ , ജില്ലക്കമ്മിറ്റി അംഗം […]

ക്രിസ്തുമസ് ആഘോഷവും കേക്ക് വിതരണവും

ഹൃദയ പാലിയേറ്റിവ് ക്രിസ്തുമസ് ആഘോഷവും കേക്ക് വിതരണവും ഇരിങ്ങാലക്കുട: പാലിയേറ്റിവ് രോഗികളെ ശുശ്രുഷിക്കുന്ന ഹൃദയ പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിലെ കെയർ വോളണ്ടീയർമാരും 141 ഇടവകകളിലെ ഹൃദയ കോ. ഓഡിനേറ്റർമ്മാരും ചേർന്നു ക്രിസ്തുമസ് ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാനും ഹൃദയ പ്രസ്ഥാനത്തിന്റെ രക്ഷാധികാരിയുമായ മാർ പോളി കണ്ണൂക്കാടൻ പിതാവ് ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതയിലും ഇടവകളിലും ആരും അറിയാതെ ഏറ്റവും ഏളിയ ശുശ്രൂഷ ചെയ്യുന്ന നിങ്ങൾ ഹൃദയയിലെ ശുശ്രുഷകരാണ് എന്നും ഹൃദയയിലേക്കു കടന്നുവരാനും സേവനംചെയ്യാനും പ്രത്യേകം ദൈവത്താൽ […]

സ്വർണ്ണമാല കവർച്ച

തൃശ്ശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിൽ തൊഴാൻ വന്ന സ്ത്രീയുടെ ആറ് പവൻ തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ട കേസിലെ പ്രതിയായ തമിഴ്നാട് മധുര മുത്തുപ്പെട്ടി ചെട്ടിയർ തെരുവ് സ്വദേശികളായ ഭഗവതി (34) രാമായി (45) എന്നിവരെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാല നഷ്ടപെട്ട കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ […]

നോവയുടെ 17-ാം സ്നേഹസംഗമം ഡിസംബർ 14ന്

ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ നോവയുടെ 17-ാമത് സ്നേഹസംഗമം ഓര്‍മ്മയിലെ പൂക്കാലം 2024 ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ 9.30 മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.

യുവാക്കളുടെ അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ്

യുവാക്കളുടെയും കോളേജ് വിദ്ധ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസ്സിൽ മൂന്ന് പേർ അറസ്റ്റിൽ.

വ്യാജ സ്വർണ്ണ തട്ടിപ്പ്

കേരളത്തിൽ വ്യാപകമായി വ്യാജ സ്വർണ്ണം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീ പിടിയിൽ.