സി പി ഐ എം ഏരിയ സമ്മേളനത്തിൽ പ്രതിനിധിസമ്മേളനം സമാപിച്ചു.ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
പ്രവർത്തന റിപ്പോർട്ട് ചർച്ചയിൽ 14 ലോക്കൽ കമ്മിറ്റികളിൽ നിന്നും 33 പേർ പങ്കെടുത്തു. പൊതു ചർച്ചക്ക് ജില്ല സെക്രട്ടറി എം എം വർഗീസും, ഏരിയ സെക്രട്ടറി വി എ മനോജ് കുമാറും മറുപടി പറഞ്ഞു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ഷാജൻ, കെ കെ രാമചന്ദ്രൻ എം എൽ എ , ജില്ലക്കമ്മിറ്റി അംഗം മന്ത്രി ആർ ബിന്ദു എന്നിവർ പ്രസംഗിച്ചു. ടി എസ് സജീവൻ മാസ്റ്റർ ക്രഡൻഷ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. 21 അംഗ ഏരിയ കമ്മിറ്റിയേയും സെക്രട്ടറിയായി വി എ മനോജ് കുമാറിനെയും തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് നാല് മണിക്ക് ഠാണാവിൽ നിന്ന് ചുവപ്പ് സേന മാർച്ചും പ്രകടനവും തുടങ്ങും. ടൗൺ ഹാൾ അങ്കണത്തിൻ പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി എം എം വർഗീസ്, പി കെ ഷാജൻ, കെ കെ രാമചന്ദ്രൻ എം എൽ എ, മന്ത്രി ആർ ബിന്ദു എന്നിവർ പ്രസംഗിക്കും