IJKVOICE

സ്വർണ്ണമാല കവർച്ച

തൃശ്ശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിൽ തൊഴാൻ വന്ന സ്ത്രീയുടെ ആറ് പവൻ തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ട കേസിലെ പ്രതിയായ

തമിഴ്നാട് മധുര മുത്തുപ്പെട്ടി ചെട്ടിയർ തെരുവ് സ്വദേശികളായ ഭഗവതി (34) രാമായി

(45) എന്നിവരെയാണ് ഈസ്റ്റ് പോലീസ്

പിടികൂടിയത്.

കഴിഞ്ഞ നവംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാല നഷ്ടപെട്ട കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസിൻ്റെ നിർദേശപ്രകാരമുള്ള അന്വേഷണത്തിൽ നിരവധി സിസിടിവികൾ പോലീസ് പരിശോധിക്കുകയും സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലും പ്രതികളെ കുറിച്ചുള്ള ഇൻഫർമേഷൻ നൽകുകയും കേരള പോലീസിന്റെ ഊർജ്ജിതമായി അന്വേഷണത്തിൽ പ്രതികൾ മോഷണത്തിനായി ആലപ്പുഴയിലെ എടത്വ എന്ന സ്ഥലത്തെ പൊങ്കാലയ്ക്ക് വന്ന സമയം പ്രതികളെ തിരിച്ചറിഞ്ഞ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ യാത്രക്കാരിയുടെ അഞ്ചു പവൻ മാല മോഷ്ടിച്ചുള്ളതും ഇവരാണെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുള്ളതാണ് പ്രതികൾക്ക് സംസ്ഥാനത്തുടനീളം മോഷണം കേസുകൾ ഉള്ളതും പിടികിട്ടാപ്പുള്ളികളും ആണ് എന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോ അറിയിച്ചു തൃശൂർ അസിസ്റ്റൻറ് കമ്മീഷണര്‍ സലീഷ് എൻ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്പെക്ടർ ജിജോ, സബ് ഇൻസ്പെക്ടർ ബിപിൻ പി നായർ, സൂരജ് അജ്മല് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സന്ദീപ് ശ്രീജിത്ത്‌ ,സബ് ഇൻസ്പെക്ടർ ശ്രീജ, ഷൈജ , ദുർഗ എന്നിവരാണ് ഉണ്ടായിരുന്നത്