ഹൃദയ പാലിയേറ്റിവ് ക്രിസ്തുമസ് ആഘോഷവും കേക്ക് വിതരണവും
ഇരിങ്ങാലക്കുട: പാലിയേറ്റിവ് രോഗികളെ ശുശ്രുഷിക്കുന്ന ഹൃദയ പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിലെ കെയർ വോളണ്ടീയർമാരും 141 ഇടവകകളിലെ ഹൃദയ കോ. ഓഡിനേറ്റർമ്മാരും ചേർന്നു ക്രിസ്തുമസ് ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാനും ഹൃദയ പ്രസ്ഥാനത്തിന്റെ രക്ഷാധികാരിയുമായ മാർ പോളി കണ്ണൂക്കാടൻ പിതാവ് ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതയിലും ഇടവകളിലും ആരും അറിയാതെ ഏറ്റവും ഏളിയ ശുശ്രൂഷ ചെയ്യുന്ന നിങ്ങൾ ഹൃദയയിലെ ശുശ്രുഷകരാണ് എന്നും ഹൃദയയിലേക്കു കടന്നുവരാനും സേവനംചെയ്യാനും പ്രത്യേകം ദൈവത്താൽ വിളിക്കപെട്ടവരാണ് നിങ്ങളെന്നും ബിഷപ്പ് കൂട്ടി ചേർത്തു. മോൺ. ജോസ് മാളിയേക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. എല്ലാ രോഗികൾക്കും വോളണ്ടീയർമാർക്കും അഭിവന്ദ്യ പിതാവ് ക്രിസ്തുമസ് കേക്കുകൾ സമ്മാനിച്ചു. കേക്കുകൾ വിതരണം ചെയ്യാൻ എത്തിച്ചുനൽകിയ വിപിൻ പാറമേക്കാട്ടിലിനെ ആദരിക്കുകയും ചെയ്യ്തു. തുടർച്ചയായി രണ്ടാം വർഷമാണ് ക്രിസ്തുമസിന് വിപിൻ പാറമേക്കാട്ടിൽ കേക്കുകൾ വിതരണം ചെയുന്നത്. 1500 പരം കേക്കുകൾ പാലിയേറ്റിവ് കെയർ രോഗികളുടെ വീടുകളിൽ എത്തിച്ചു നൽകി.
മോൺ ജോളി വടക്കൻ, മോൺ വിൽസൺ ഈരത്തറ എന്നിവർ സന്നിഹിതരായിരുന്നു. ഫാ. റിൻ്റോ തെക്കിനിയത്ത് ,വാർഡ് കൗൺസിലർ ജസ്റ്റിൻ ജോൺ , ടോണി റാഫി പാറേക്കാടൻ, ജോർജ് പാലത്തിങ്കൽ, വിൽസൺ കൂനമ്മാവ്, ആനി ആന്റോ, ഡേവിസ് കണ്ണമ്പിള്ളി, ബെന്നി തൊണ്ടുങ്ങൽ, എന്നിവർ പ്രസംഗിച്ചു. എക്സി കൂട്ടിവ് ഡയറക്ടർ ഫാ. ഷാജു ചിറയത്ത് സ്വാഗതവും, ഫിനാൻസ് ഓഫീസർ ഫാ ജോസഫ് മാളിയേക്കൽ നന്ദിയും പറഞ്ഞു