IJKVOICE

മുകുന്ദപുരം താലൂക്ക് പ്രതിനിധികൾ

ഏഴാമത് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ താലൂക്ക് തല പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയിൽ നിന്നും അഡ്വക്കേറ്റ് കെ ജി അജയകുമാർ, ശ്രീമതി റെനി ബേബി എന്നിവരെ മുകുന്ദപുരം താലൂക്ക് തല പ്രതിനിധികളായി എതിരില്ലാതെ തെരഞ്ഞെടുത്തു

പ്രതിഷേധ ധർണ നടത്തി

കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോട് ഉള്ള അവഗണനക്കെതിരെ കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി

പ്രതിഷേധ മാർച്ചും ധർണയും നടന്നു

ബഡ്ജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടന്നു

അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

കലാലയരത്ന പുരസ്കാരം സമ്മാനിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ.ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം തൃശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ ഐ.എ.എസ് സമ്മാനിച്ചു. ക്രൈസ്റ്റ് കോളേജിൽ വെച്ച് നടന്ന യോഗത്തിൽ കോഴിക്കോട് ദേവഗിരി കോളേജിലെ ശിവാനി എം പുരസ്കാരം ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ.ജോളി ആൻഡ്രൂസ് സി.എം. ഐ അധ്യക്ഷത വഹിച്ചു. കോളേജ് മലയാള വിഭാഗം അധ്യക്ഷൻ ഫാ.ടെജി കെ.തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ പ്രിൻസിപ്പൽ ഫാ.ജോസ് ചുങ്കൻ […]

ബാങ്ക് കവർച്ച കേസിലെ പ്രതി പിടിയിൽ

ചാലക്കുടിയെ നടുക്കിയ ബാങ്ക് കവർച്ച കേസിലെ പ്രതി പിടിയിൽ. പിടിയിലായ പ്രതിയെ ആശാരിപ്പാറ സ്വദേശി റിജോ അന്റോണിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി വരുന്നു

ഓൺലൈൻ മാട്രിമോണിയൽ തട്ടിപ്പ്

ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയത്തിലായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഇരിങ്ങാലക്കുട സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പരാതി

ശതാബ്ദി ആഘോഷം ഫെബ്രുവരി 21,22

അവിട്ടത്തൂര്‍ ഹോളിഫാമിലി എല്‍ പി സ്‌കൂള്‍ ശതാബ്ദി ആഘോഷം ഫെബ്രുവരി 21,22 തിയ്യതികളിലായി ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

കോമ്പാറ വിഭാഗത്തിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട എസ് എന്‍ ബി എസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തിന് സമാപനം കുറിച്ചു.കാവടി വരവില്‍ കോമ്പാറ വിഭാഗത്തിന് ഒന്നാം സ്ഥാനം