രണ്ടു യുവാക്കൾ മരണപ്പെട്ടു

ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ പോട്ട നാടുകുന്ന് എന്ന സ്ഥലത്ത് വച്ച് കഴിഞ്ഞ ദിവസം പുലർച്ചെ 5 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ സുരാജ് 32 വയസ്സ്, സജീഷ് (25 ) ,ട/o സുരേഷ്, ഓലിക്കൽ വീട്, പട്ടിമറ്റം, എറണാകുളം, എന്നീ രണ്ടു പേർ മരണപ്പെട്ടിട്ടുള്ളതാണ്. ഇവർ ഓടിച്ചിരുന്ന R 15 ബൈക്ക് നാഷണൽ ഹൈവേയിലെ ഡിവൈഡറിൽ ഇടിച്ച് കയറി Sign Board-ലും മൈൽ ക്കുറ്റിയിലും ഇടിച്ചാണ് പരിക്ക് പറ്റിയിട്ടുള്ളത്. ഇവർ മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതം get […]
അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാതയിൽ വല്ലകുന്നിൽ ഇരുചക്ര വാഹന അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 5-ാം വാർഡ് മംഗലൻ വർഗ്ഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്. കല്ലേറ്റുകരയിൽ ഫ്രൂട്ട്സ് ഷോപ്പ് നടത്തുന്ന സജിത്ത് ഷോപ്പ് അടച്ച് വെള്ളിയാഴ്ച്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ശനിയാഴ്ച്ച 4.30 ന് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ […]
5 വയസ്സുകാരനെ കൊന്ന പ്രതിക്ക് ജീവപര്യന്തം ശിക്ഷ!

5വയസുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് ജീവപരന്ത്യം കഠിന തടവിനു പുറമെ 12 കൊല്ലം തടവിനും 1.60 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചും കൂടാതെ വിക്ടിമിന് 1 ലക്ഷം രൂപ കോംമ്പന്‍സേഷനും അനുവദിച്ചു 30/03/2023 തിയ്യതി തൃശൂര്‍ ജില്ലയിലെ മുപ്പിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ‌് കമ്പനിയില്‍ വെച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മരണപ്പെട്ട കുഞ്ഞിന്റെ അമ്മ നജ്‌മ ഖാത്തൂണ്‍ എന്നവരും അച്ഛന്‍ ബഹാരൂള്‍ എന്നിയാളും ബ്രിക്‌സ് കമ്പനിയിലെ ജോലിക്കാരും കമ്പനിയില്‍ തന്നെ […]
കാർ-സ്കൂട്ടർ അപകടം; യുവതി മരിച്ചു

തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഇരിങ്ങാലക്കുട കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു
കാർ-സ്കൂട്ടർ അപകടം; യാത്രകൻ മരിച്ചു
5 പേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ തൃപ്രയാർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം
നിയന്ത്രണം വിട്ട ടോറസ് ലോറി മറിഞ്ഞു
കാർ-KSRTC ബസ് അപകടത്തിൽ യുവാവ് മരിച്ചു

മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 5 ഓടെ മാറാടി മഞ്ചേരിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി തൃശ്ശൂർ പൊറത്തിശ്ശേരി ചെല്ലിക്കര വീട്ടിൽ സുനിയുടെ മകൻ സിദ്ധാർത്ഥ്(19) ആണ് മരിച്ചത്. പെരുമ്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവീൻ(19), മലപ്പുറം ഇല്ലിക്കൽ അസ്റ അഷൂർ(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20), നേഹ,ഉമ്മർ സലാം എന്നിവരാണ് കാറിലുണ്ടായിരുന്ന […]
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

വല്ലച്ചിറ മണവാംകോട് ക്ഷേത്രത്തിന് സമീപം കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സെന്ററിൽ കോട്ടപ്പുറം വീട്ടിൽ ഗിരിജന്റെയും അജിതയുടെയും മകൻ അഭയ് (19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായ കാറളം കൂത്താട്ടുപറമ്പിൽ വീട്ടിൽ റാമിസി (19) ന് കാലിന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അതിവേഗത്തിൽ വന്ന കാർ എതിർദിശയിൽനിന്നുവന്ന ബൈക്കിൽ ഇടിക്കുന്നതും ഇവർ തെറിച്ചു വീഴുന്നതും സി.സി.ടി.വി. ദൃശ്യത്തിൽ കാണാം. നാട്ടുകാരും ചേർപ്പ് ആക്ട്സ് പ്രവർത്തകരും ചേർന്നാണ് ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. […]