IJKVOICE

കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

വല്ലച്ചിറ മണവാംകോട് ക്ഷേത്രത്തിന് സമീപം കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സെന്ററിൽ കോട്ടപ്പുറം വീട്ടിൽ ഗിരിജന്റെയും അജിതയുടെയും മകൻ അഭയ് (19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായ കാറളം കൂത്താട്ടുപറമ്പിൽ വീട്ടിൽ റാമിസി (19) ന് കാലിന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അതിവേഗത്തിൽ വന്ന കാർ എതിർദിശയിൽനിന്നുവന്ന ബൈക്കിൽ ഇടിക്കുന്നതും ഇവർ തെറിച്ചു വീഴുന്നതും സി.സി.ടി.വി. ദൃശ്യത്തിൽ കാണാം. നാട്ടുകാരും ചേർപ്പ് ആക്ട്സ് പ്രവർത്തകരും ചേർന്നാണ് ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. […]

നിയന്ത്രണം വിട്ട പെട്ടി ഓട്ടോ ഇടിച്ച് അപകടം

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.ചാലക്കുടി ഭാഗത്ത് നിന്നും വന്നിരുന്ന പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ബൈക്കിലും സ്‌കൂട്ടറിലും കാല്‍നടയാത്രികരെയും ഇടിക്കുകയായിരുന്നുവെന്ന് നാട്ടുക്കാര്‍ പറഞ്ഞു.അപകടത്തില്‍ പരിക്കേറ്റവരെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ പെട്ടിഓട്ടോയും ബൈക്കും ഭാഗികമായി തകര്‍ന്നിട്ടുണ്ട്