വല്ലച്ചിറ മണവാംകോട് ക്ഷേത്രത്തിന് സമീപം കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സെന്ററിൽ കോട്ടപ്പുറം വീട്ടിൽ ഗിരിജന്റെയും അജിതയുടെയും മകൻ അഭയ് (19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായ കാറളം കൂത്താട്ടുപറമ്പിൽ വീട്ടിൽ റാമിസി (19) ന് കാലിന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
അതിവേഗത്തിൽ വന്ന കാർ എതിർദിശയിൽനിന്നുവന്ന ബൈക്കിൽ ഇടിക്കുന്നതും ഇവർ തെറിച്ചു വീഴുന്നതും സി.സി.ടി.വി. ദൃശ്യത്തിൽ കാണാം. നാട്ടുകാരും ചേർപ്പ് ആക്ട്സ് പ്രവർത്തകരും ചേർന്നാണ് ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇരുവരും തൃശ്ശൂർ വിഷൻ അക്കാദമി ഏവിയേഷൻ സ്കൂളിലെ വിദ്യാർഥികളാണ്. സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അഭയിന്റെ സഹോദരി: ഗൗരീനന്ദ. സംസ്കാരം ചൊവ്വാഴ്ച 11- ന് ഇരിങ്ങാലക്കുട മുക്തിസ്ഥാൻ ശ്മശാനത്തിൽ