IJKVOICE

ചെമ്മണ്ടയിൽ 3 സിപിഎം കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നു

കാറളം ഗ്രാമ പഞ്ചായത്ത് ചെമ്മണ്ട നാലാം വാർഡിലെ മൂന്ന് സിപിഎം കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നു. ചെമ്മണ്ട തുമ്പരത്തി രാമകൃഷ്ണൻ,അംബിക രാമകൃഷ്ണൻ,ബിജു,സിമി ബിജു,മായ ബിജു,വിഷ്ണു ബിജു,ചക്കാലക്കൽ ഷീല ജോസഫ്,ജോമോൻ ജോസഫ്,റിനി ജോമോൻ,പാറക്കൽ സുരേഷ് ചാമി,ബിന്ദു സുരേഷ്, ആദിത് സുരേഷ് തുടങ്ങി ഇരുപതോളം പേരാണ് കോൺഗ്രസിൽ ചേർന്നത്.തൃശൂർ ജില്ല കോൺഗ്രസ് പ്രസിഡൻ്റായി അഡ്വ ജോസഫ് ടാജറ്റ് സ്ഥാനമേറ്റെടുത്തതിന് ശേഷം ജില്ലയിലെ മറ്റു പാർട്ടികളിൽ നിന്നും പ്രവർത്തകരെ കോൺഗ്രസ്സിൽ എത്തിക്കാനായി പ്രഖ്യാപിച്ച കൂടണയാം കോൺഗ്രസിലേക്ക് പദ്ധതിയുടെ ഭാഗമായാണ് ഇവർ സിപിഎം പ്രവർത്തനം […]

ഇരിങ്ങാലക്കുട റോഡ് നവീകരണത്തിന് 1.77 കോടി അനുമതി

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 1 കോടി 77 ലക്ഷം രൂപയുടെ ഭരണാനുമതിയായി : മന്ത്രി ഡോ ആർ ബിന്ദു സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 19 റോഡുകളുടെ നവീകരണ പ്രവർത്തികൾക്കായി 1 കോടി 77 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റി പ്രദേശത്തെയും റോഡുകളാണ് നവീകരിക്കുന്നത്. കാട്ടൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ പുള്ളിപ്പറമ്പന്‍ – പണിക്കർമൂല റോഡ് – […]

കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം

എടതിരിഞ്ഞി പടിയൂര്‍ പഞ്ചായത്തിലെ കമ്മട്ടിത്തോട് അടച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം.അടച്ച് കെട്ടിയ ചീപ്പിന്റെ ഒരു ഭാഗം പോലീസ് സാന്നിദ്ധ്യത്തില്‍ തുറന്നു

‍ 25 ന് മനുഷ്യചങ്ങലയും തീര്‍ക്കും

പുല്ലൂര്‍ പൊതുമ്പു ചിറയോരം ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ടിങും യാഥാര്‍ത്ഥ്യമാകുന്നു,ലഹരിയ്‌ക്കെതിരെ ക്യാബൈയ്‌നായി ഒക്ടോബര്‍ 25 ന് മനുഷ്യചങ്ങലയും തീര്‍ക്കും

വൻ എം.ഡി.എം.എ ശേഖരവുമായി തൃശൂരിൽ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട മാള സ്വദേശി നൌഫൽ നൌഷാദാണ് അറസ്റ്റിലായത്. തൃശൂർ സിറ്റി ഡാൻസാഫ് സംഘവും പീച്ചി പൊലീസും ചേർന്നാണ് മുടിക്കോട് നിന്നും പ്രതിയെ പിടികൂടിയത്. 315 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ നൌഫലിനെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് പൊലീസ് സംഘം പിടികൂടിയത്.

തലക്കടിച്ച് കൊലശ്രമം; പ്രതി എയർപോർട്ടിൽ പിടിയിൽ

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.* കാട്ടൂർ : 2018 ഏപ്രിൽ 14 ന് പടിയൂരിൽവെച്ച് പടിയൂർ പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭ് 31 വയസ് എന്നയാളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പടിയൂർ സ്വദേശി അണ്ടിക്കേട്ടിൽ വീട്ടിൽ കർണ്ണൻ 34 വയസ് എന്നയാളെ 18-04-2018 തിയ്യതിയിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നതും പിന്നീട് […]

ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതിയായ കാർ ഡ്രൈവർ പിടിയിൽ

കാട്ടൂർ : 10.10.2025 തിയ്യതി 08.00 മണിയോടെ കാട്ടൂർ – എടതിരിത്തി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് 30 വയസ് എന്നയാൾ ഓടിച്ച് പോയിരുന്ന മോട്ടോർ സൈക്കിളിൾ പുറകിലൂടെ വന്ന കാർഇടിക്കുകയും തുടർന്ന് കാർ നിർത്താതെ പോവുകയുമായിരുന്നു. അപകടത്തിൽ ശ്രീജിത്തിന്റെ വലത് കാൽപാദത്തിലെ എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്ക് പറ്റിയിരുനു. ഈ സംഭവത്തിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ മനുഷ്യജീവന് അപകടം വരത്തക്ക വിധം അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിൽ മറ്റൊരാൾക്ക് […]