IJKVOICE

ചെമ്മണ്ടയിൽ 3 സിപിഎം കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നു

കാറളം ഗ്രാമ പഞ്ചായത്ത് ചെമ്മണ്ട നാലാം വാർഡിലെ മൂന്ന് സിപിഎം കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നു. ചെമ്മണ്ട തുമ്പരത്തി രാമകൃഷ്ണൻ,അംബിക രാമകൃഷ്ണൻ,ബിജു,സിമി ബിജു,മായ ബിജു,വിഷ്ണു ബിജു,ചക്കാലക്കൽ ഷീല ജോസഫ്,ജോമോൻ ജോസഫ്,റിനി ജോമോൻ,പാറക്കൽ സുരേഷ് ചാമി,ബിന്ദു സുരേഷ്, ആദിത് സുരേഷ് തുടങ്ങി ഇരുപതോളം പേരാണ് കോൺഗ്രസിൽ ചേർന്നത്.തൃശൂർ ജില്ല കോൺഗ്രസ് പ്രസിഡൻ്റായി അഡ്വ ജോസഫ് ടാജറ്റ് സ്ഥാനമേറ്റെടുത്തതിന് ശേഷം ജില്ലയിലെ മറ്റു പാർട്ടികളിൽ നിന്നും പ്രവർത്തകരെ കോൺഗ്രസ്സിൽ എത്തിക്കാനായി പ്രഖ്യാപിച്ച കൂടണയാം കോൺഗ്രസിലേക്ക് പദ്ധതിയുടെ ഭാഗമായാണ് ഇവർ സിപിഎം പ്രവർത്തനം അവസാനിപ്പിച്ച് കോൺഗ്രസിൽ എത്തിയത്.വാർഡിലെ സിപിഎം പഞ്ചായത്ത് മെമ്പർ അടക്കമുള്ള നേതാക്കൾ തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക വികസന വിഷയങ്ങളിൽ തങ്ങളെ പൂർണമായി അവഗണിച്ചു എന്ന് ഇവർ പറഞ്ഞു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ സ്ഥലം സിപിഎം മെമ്പറുടെയും വാർഡിലെ മറ്റ് സിപിഎം നേതാക്കളുടെയും ധാർഷ്ട്യം മൂലം നിരവധി സിപിഎം കുടുംബങ്ങൾ പാർടി വിടാൻ ഒരുങ്ങുകയാണെന്നും ഇവർ പറഞ്ഞു.കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്,യൂത്ത് കോൺഗ്രസ് നേതാക്കളായ സനൽ കല്ലൂക്കാരൻ, കെ എസ് അസറുദ്ധീൻ എന്നിവർ ചേർന്ന് പുതിയ പ്രവർത്തകരെ സ്വീകരിച്ചു.കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സുബീഷ് കാക്കനാടൻ, കെ എസ് യു അസംബ്ലി പ്രസിഡൻ്റ് ഫെസ്‌റ്റിൻ ഔസെഫ്,മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ സണ്ണി തട്ടിൽ,ദശരഥൻ നെല്ലിശേരി,വാർഡ് കോൺഗ്രസ് ഭാരവാഹികളായ ശ്രീജിത്ത്,അരുൺ ജോൺസൺ എന്നിവർ നേതൃത്വം നൽകി