IJKVOICE

സുരേഷ് ഗോപി ചിത്രം JSK തീയറ്ററുകളിൽ എത്തി

വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി ചിത്രം JSK തീയറ്ററുകളിൽ എത്തി . തൃശൂർ രാഗത്തിൽ നടന്ന ആദ്യ ഷോ കാണാൻ സുരേഷ് ഗോപിയും അണിയറ പ്രവർത്തകരും എത്തി. ചർച്ചയ്ക്ക് വിധേയമാക്കാവുന്ന സിനിമയാണിത് എന്ന് അഭിമാനത്തോടെ പറയാം എന്ന് സുരേഷ് ഗോപി സിനിമ കണ്ടിറങ്ങിയശേഷം പ്രതികരിച്ചു. എത്രയോ സ്ത്രീകൾ പൊരുതി മരിച്ചു. ആ സമൂഹത്തിൻ്റെ ഭാഗമാണ് നമ്മൾ. തലമുറകൾക്ക് ബോധ്യം പകർന്നു നൽകാൻ ഈ സിനിമ ഉതകും. ഒരു പൗരൻ എന്ന് നിലയ്ക്കുള്ള ബോധ്യമാണ്, ആത്മവിശ്വാസമാണ് ഓഡിയൻസിൻ്റെ കൂടെ ഇരുന്ന് […]

പ്രതിഷേധ ധർണ്ണ നടത്തി

നാലമ്പലക്കാലം എത്തിയിട്ടും കൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ ചുറ്റിലും, ഇരിങ്ങാലക്കുട നഗരത്തിലെ പ്രധാന റോഡുകൾ തകർന്നു കിടക്കുന്നതിൽ പ്രതിഷേധിച്ച് BJP ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ച ധർണ്ണ സൗത്ത് ജില്ല ജനറൽ സെക്രട്ടറി K P ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന:സെക്രട്ടറി K K കൃപേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, അജീഷ് […]

വടക്കുംനാഥ ആനയൂട്ടിൽ പങ്കെടുത്ത് പതിനായിരങ്ങൾ

വടക്കുംനാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആനയൂട്ടിൽ പങ്കെടുത്ത് പതിനായിരങ്ങൾ.. പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്

സുഭദ്ര (വയസ്സ് 87)അന്തരിച്ചു

ഇരിഞ്ഞാലക്കുട എം ജി റോഡിൽ പരേതനായ ദിവാകരകുറുപ്പ് ഭാര്യ ചക്കഞ്ചാത്ത് വീട്ടിൽ സി. സുഭദ്ര (വയസ്സ് 87)അന്തരിച്ചു. റിട്ടയേർഡ് നാഷണൽ ഹൈസ്കൂൾ ടീച്ചറായിരുന്നു. മക്കൾ കൃഷ്ണനുണ്ണി, ജയശങ്കർ. സംസ്ക്കാരം പിന്നീട്

ആദരവ് സമർപ്പിച്ചു

കേരള എഞ്ചിനിയറിംങ്ങ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശി ഹരി കിഷൻ ബൈജുവിന് ഷിവൽറി റിക്രിയേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരവ് സമർപ്പിച്ചു

ഉദ്ഘാടനം ഉദ്ഘാടനം

കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി സംയോജിത കൃഷി ക്ലസ്റ്റർ ലൈവ്ലി ഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു

കല്‍ദായ സുറിയാനിസഭ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം കാലം ചെയ്തു

കല്‍ദായ സുറിയാനിസഭ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം കാലം ചെയ്തു. 85 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖം മൂലം തൃശൂർ സൺ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂരിലെ മൂക്കന്‍ കുടുംബാംഗമാണ്.1940 ജൂണ്‍ 13 ന് തൃശൂരിലായിരുന്നു ജനനം. 1968 ല്‍ 28 ആം വയസില്‍ മെത്രാപ്പോലീത്തയായി. കല്‍ദായ മെത്രാപ്പോലീത്ത ആവ്ജിന്‍ കുര്യാക്കോസാണ് മുന്‍ഗാമി. സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ദൈവശാസത്രത്തില്‍ ബിരുദം നേടി.1976 മുതല്‍ 1982 വരെ ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. കബറടക്കം പിന്നീട് നടക്കും

വിഭജനത്തിനും ആസക്തിക്കുമെതിരെ കൈ കോർത്ത് യുവജനങ്ങൾ

വിഭജനവും ആസക്തിയും എന്ന വിഷയത്തിൽ സംവാദംഇരിങ്ങാലക്കുട: വർഗ്ഗീയ വിഭജനത്തിനും ലഹരിയോടുള്ള ആസക്തിക്കുമെതിരെ ശബ്ദമുയർത്തി വിദ്യാർത്ഥി യുവജന സംഗമം. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്ക്കാരികോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ മുനിസിപ്പൽ ടൗൺ ഹാൾ അങ്കണത്തിലെ കെ സി ബിജു നഗറിലാണ് വിഭജനത്തിനും ആസക്തിക്കുമെതിരെ സംവാദം സംഘടിപ്പിച്ചത്.വർത്തമാനകാല സാഹചര്യത്തിൽ ഏറെ പ്രധാനമായി ചർച്ച ചെയ്യപ്പെടേണ്ട രണ്ട് കാര്യങ്ങളാണ് വർഗ്ഗീയ വിഭജനവും ലഹരിയോടുള്ള ആസക്തിയുമെന്ന് സംവാദത്തിൽ മോഡറേറ്ററായിരുന്ന മാധ്യമ പ്രവർത്തകൻ അഭിഷാഷ് മോഹനൻ അഭിപ്രായപ്പെട്ടു.ലഹരിയോട് തോന്നുന്ന ആസക്തി വ്യക്തിയെയും പിന്നീട് […]

നിര്യാതനായി

കളമെഴുത്ത് പാട്ട് കലാകാരൻ കുഴിക്കാട്ടുകോണം വലിയപറമ്പിൽ രാമൻകുട്ടി മകൻ സോമസുന്ദരൻ (62) നിര്യാതനായി.ഭാര്യ പ്രേമ. മക്കൾ-അശ്വതി (നഴ്സ്,പുത്തൻചിറ പ്രാഥമികാരോഗ്യ കേന്ദ്രം),അശ്വനി. മരുമക്കൾ-സത്യൻ,ശിവകുമാർ. സംസ്കാരം ഇന്ന്(5-7-2025) ഉച്ചതിരിഞ്ഞ് 2 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ