വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി ചിത്രം JSK തീയറ്ററുകളിൽ എത്തി . തൃശൂർ രാഗത്തിൽ നടന്ന ആദ്യ ഷോ കാണാൻ സുരേഷ് ഗോപിയും അണിയറ പ്രവർത്തകരും എത്തി. ചർച്ചയ്ക്ക് വിധേയമാക്കാവുന്ന സിനിമയാണിത് എന്ന് അഭിമാനത്തോടെ പറയാം എന്ന് സുരേഷ് ഗോപി സിനിമ കണ്ടിറങ്ങിയശേഷം പ്രതികരിച്ചു.
എത്രയോ സ്ത്രീകൾ പൊരുതി മരിച്ചു. ആ സമൂഹത്തിൻ്റെ ഭാഗമാണ് നമ്മൾ. തലമുറകൾക്ക് ബോധ്യം പകർന്നു നൽകാൻ ഈ സിനിമ ഉതകും. ഒരു പൗരൻ എന്ന് നിലയ്ക്കുള്ള ബോധ്യമാണ്, ആത്മവിശ്വാസമാണ് ഓഡിയൻസിൻ്റെ കൂടെ ഇരുന്ന് സിനിമ കണ്ടപ്പോൾ അനുഭവമായതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പ്രദർശനത്തിനുശേഷം ശേഷം അണിയറ പ്രവർത്തകരും സുരേഷ് ഗോപിയും ചേർന്ന് കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ച ശേഷമാണ് മടങ്ങിയത്. രാഗം തിയറ്ററിന്റെ പ്രൊപ്രൈറ്ററും നിർമ്മാതാവുമായ സുനിലും ചടങ്ങിൽ പങ്കെടുത്തു