IJKVOICE

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ശ്രീ കുടൽ മാണിക്യം ക്ഷേത്ര സന്നിധിയിൽ ഏപ്രിൽ 13 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ ശീലകത്തു നിന്നും കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിൻ്റെ ശ്രീലകത്തു നിന്നും കൊണ്ടുവന്ന ദീപം കുമാരി ആശ സുരേഷിൻ്റെ അഷ്ടപദിയോടെ സപ്താഹാചാര്യൻമാർ വേദിയിലെ വിളക്കിൽ തെളിയിച്ചു കൊണ്ടാണ് സപ്താഹത്തിന്ന് തുടക്കം കുറിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ദേവസ്വം മെംബർ ഡോ. മുരളി ഹരിതം സപ്താഹ നടത്തിപ്പിനേക്കുറിച്ച് ആമുഖ ഭാഷണം നടത്തി. […]

കാർ അപകടം

കയ്പമംഗലം കാളമുറിയിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് അപകടം

ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി റിമാന്റിൽ

കാട്ടൂർ : പ്രതികൾ Aditya Birla Money Ltd എന്ന ട്രേഡിങ്ങ് കമ്പനിയുടെ Address & Logo എന്നിവ ഉപയോഗിച്ച് വ്യാജ On Line ട്രേഡിങ്ങ് സൈറ്റ് നിർമ്മിച്ച് ചെട്ടിയാൽ സ്വദേശിയായ റിട്ടയേഡ് അദ്ധ്യാപകനായ പരാതിക്കാരനിൽ നിന്ന് Online Trading നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ₹.44,97,516/- (നാല്പത്തിനാല് ലക്ഷത്തി തൊള്ളൂറ്റിയേഴായിരത്തി അഞ്ഞൂറ്റി പതിനാറ്) രൂപ Investment ചെയ്യിപ്പിച്ച് ലാഭ വിഹിതമോ, നിക്ഷേപിച്ച പണമോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ഈ പണത്തിൽ നിന്ന് ₹.7,50,000/- […]

അഖിലേന്ത്യ വോളിബോൾ ടൂർണി നടക്കുന്നു

നവകിരണ്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 8 മുതല്‍ 12 വരെ എടത്തിരിത്തിയില്‍ അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു

വീണ്ടും ഈഴവ സമുദായംഗത്തിന് തന്നെ നിയമനം ലഭിക്കാൻ ഇടയാകുമെന്ന് – ചെയർമാൻ

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് ബാലു രാജിവച്ചത്തോടെ വീണ്ടും ഈഴവ സമുദായംഗത്തിന് തന്നെ നിയമനം ലഭിക്കാൻ ഇടയാകുമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ

ആദരാഞ്ജലികൾ

31/3/25 കാട്ടൂർ എടത്തിരുത്തി പൊനത്തിൽ സാലി ഭാര്യ വൈഷ്ണവി നിര്യതയായി വൃക്ക കരൾ രോഗത്തെ തുടർന്ന് ദീർഘ നാളുകളായി ചികിത്സയിൽ ആയിരുന്നു. വൃക്ക കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ വിജയകരമായി നടത്തിയെങ്കിലും ഇന്നലെ തുടർച്ചയായി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 7.30ന് നിര്യതയായി

ഒപ്പുശേഖരണം ആരംഭിച്ചു

കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷന്‍ വികസനത്തിന് നടപടിയാവശ്യപ്പെട്ട് ഹര്‍ജിനല്‍കാന്‍ ഒപ്പുശേഖരണം ആരംഭിച്ചു.ആല്‍ത്തറയില്‍ വച്ച് ആദ്യ ഒപ്പിട്ട് മന്ത്രി ആര്‍ ബിന്ദു.

1000 പേര്‍ പണം നിക്ഷേപിച്ചു

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി 20 ദിവസം കൊണ്ട് 1000 പേര്‍ പണം നിക്ഷേപിച്ചു. ഒരു കോടിയിലേറെ രൂപ കിട്ടിയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.