IJKVOICE

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ശ്രീ കുടൽ മാണിക്യം ക്ഷേത്ര സന്നിധിയിൽ ഏപ്രിൽ 13 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ ശീലകത്തു നിന്നും കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിൻ്റെ ശ്രീലകത്തു നിന്നും കൊണ്ടുവന്ന ദീപം കുമാരി ആശ സുരേഷിൻ്റെ അഷ്ടപദിയോടെ സപ്താഹാചാര്യൻമാർ വേദിയിലെ വിളക്കിൽ തെളിയിച്ചു കൊണ്ടാണ് സപ്താഹത്തിന്ന് തുടക്കം കുറിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ദേവസ്വം മെംബർ ഡോ. മുരളി ഹരിതം സപ്താഹ നടത്തിപ്പിനേക്കുറിച്ച് ആമുഖ ഭാഷണം നടത്തി.

കൂടൽമാണിക്യം ദേവസ്വം മെംബർമാരായ അഡ്വ. അജയ് കുമാർ സ്വാഗതവും, രാഘവൻ മുളങ്ങാടൻ നന്ദിയും പറഞ്ഞു.

യജ്ഞാചാര്യൻ വയപ്പുറം വാസുദേവ പ്രസാദ് നമ്പൂതിരി ശ്രീമദ് ഭാഗവത മാഹത്മ്യ പ്രഭാഷണം നടത്തി. സഹാചാര്യൻമാരായ മായാ മേനോൻ. മടാശ്ശേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരും ഭാഗവത പാരായണം നടത്തി.

നാളെ മുതൽ 13ാം തിയതി വരെ എല്ലാ ദിവസം രാവിലെ 6.30 മുതൽ വൈകുന്നേരം 6.30 വരെയാകും സപ്താഹം നടക്കുക