IJKVOICE

2 പേരെ അറസ്റ്റ് ചെയ്തു

കമ്പിവടി കൊണ്ട് അടിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്റ്റേഷന്‍ റൗഡി അടക്കം 2 പേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു

വിശേഷാല്‍ പ്രചാരണ പരിപാടി സംഘടിപ്പിച്ചു

ആര്‍ഷവിദ്യാസമാജത്തിന്റെ നേതൃത്വത്തില്‍ മതപരിവര്‍ത്തന തന്ത്രങ്ങളുടെ കേരളാസ്റ്റോറി എന്ന ഗ്രന്ഥത്തിന്റെ വിശേഷാല്‍ പ്രചാരണ പരിപാടി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ചു.ബി ജെ പി സംസ്ഥാന ഉപാധ്യക്ഷ ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

മാലിന്യം തള്ളിയ നിലയില്‍

ചേര്‍പ്പില്‍ പഞ്ചായത്ത് ക്ലീന്‍ ചെയ്ത റോഡരികില്‍ സര്‍ക്കാര്‍ പരിപാടിയുടെ മാലിന്യം തള്ളിയ നിലയില്‍,മാലിന്യകൂട്ടത്തില്‍ മന്ത്രിയ്ക്ക് നല്‍കിയ അപേക്ഷയും

യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ട്രെയിനിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം വടക്കാഞ്ചേരി കൊടുമ്പ് സ്വദേശി 32 വയസ്സുള്ള മിഥുൻ ആണ് മരിച്ചത്. ട്രെയിനിന് അടിയിൽപ്പെട്ട് യുവാവിന്റെ ശരീരം രണ്ടായി മുറിഞ്ഞു.വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ഇന്ന് 11. 45ഓടെ യായിരുന്നു സംഭവം.ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിനടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. അപകടത്തിൽ യുവാവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. ഹെവി വാഹന ഡ്രൈവറാണ് മിഥുൻ. സംഭവമറിഞ്ഞ് വടക്കാഞ്ചേരി പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവം അപകടമാണെന്നാണ് പോലീസിന്റെ […]

സർഗാത്മക പ്രതിഷേധം നടത്തി

കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാരുടെ ജാതി വിവേചനത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗാത്മക പ്രതിഷേധം നടത്തി

പോലിസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പ്രതിയെ അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തു

സമരം പ്രഖ്യാപിച്ചു

കല്ലേറ്റുംങ്കര റെയിൽവേ സ്റ്റേഷനോട് ഉള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി ജനകീയ സമരങ്ങൾ ആരംഭിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രൂക്ഷമായ ശുദ്ധജലക്ഷാമം

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ രൂക്ഷമായ ശുദ്ധജലക്ഷാമം, ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു