തൃശ്ശൂർ വടക്കാഞ്ചേരിയിൽ ട്രെയിനിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
വടക്കാഞ്ചേരി കൊടുമ്പ് സ്വദേശി 32 വയസ്സുള്ള മിഥുൻ ആണ് മരിച്ചത്. ട്രെയിനിന് അടിയിൽപ്പെട്ട് യുവാവിന്റെ ശരീരം രണ്ടായി മുറിഞ്ഞു.വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ഇന്ന് 11. 45ഓടെ യായിരുന്നു സംഭവം.ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിനടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. അപകടത്തിൽ യുവാവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. ഹെവി വാഹന ഡ്രൈവറാണ് മിഥുൻ.
സംഭവമറിഞ്ഞ് വടക്കാഞ്ചേരി പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവം അപകടമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.