ഓപ്പറേഷന് കാപ്പ” തുടരുന്നു

കുപ്രസിദ്ധ ഗുണ്ട രാം വിലാസിനെ നാടു കടത്തി..*. കുപ്രസിദ്ധ റൗഡി മതിലകം, കളരിപ്പറമ്പ്, കറുത്തവീട്ടിൽ വീട്ടിൽ രാംവിലാസിനെയാണ് (28 വയസ്സ്) കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. രാംവിലാസ് മതിലകം പോലിസ് സ്റ്റേഷനിൽ 2020 ൽ 2 അടിപിടി കേസും 2021 ഒരു അടിപിടി 2022 ൽ 2 അടിപിടി കേസും 2024 ൽ ഒരു വധശ്രമ കേസും അടക്കം 9 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ […]
പൂയ്യ മഹോത്സവം

വര്‍ണ്ണശഭളമായി എടത്തിരിഞ്ഞി എച്ച് ഡി പി സമാജം ശിവകുമരേശ്വര ക്ഷേത്രത്തിലെ പൂയ്യ മഹോത്സവം
കേന്ദ്രബജറ്റ് ജനകീയം

കേന്ദ്രബജറ്റ് ജനകീയം- ഇരിങ്ങാലക്കുടയിൽ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയച്ച് ബിജെപി
കാൽ നട പ്രചാരണ ജാഥ പര്യടനം

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽ നട പ്രചാരണ ജാഥ പര്യടനം തുടരുന്നു
ഇരിങ്ങാലക്കുട കൗൺസിൽ യോഗത്തിൽ വാഗ്വാദം

ഇരിങ്ങാലക്കുട നഗരസഭയിൽ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്റെ നടപടിക്രമത്തെ ചൊല്ലിയും, മിനുറ്റ്‌സില്‍ തെറ്റായ തീരുമാനങ്ങള്‍ എഴുതി ചേര്‍ത്തുവന്ന് ആരോപിച്ചും കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം, ചെയര്‍പേഴ്‌സനെതിരെ എല്‍. ഡി. എഫ് അംഗത്തിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാഗ്വാദം
ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി സ്റ്റേഷനോടുള്ള സംസ്ഥാന സർക്കാരിന്റെയും കെ എസ് ആർ ട്ടി സി മാനേജ്മെന്റിന്റെയും അവഗണനക്കെതിരെ കേരള കോൺഗ്രസ് ഇരിങ്ങാലക്കുട മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സംഘടിപ്പിച്ചു
യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വിരമിക്കുന്ന അധ്യാപകർക്കും അനധ്യാപകർക്കും യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു
നിര്യാതയായി

ഇരിങ്ങാലക്കുട : ശക്തി നഗർഹ്രൗസിംഗ് ബോർഡ്) ൽ പൊന്നീസ് ബ്യൂട്ടി പാർലർ ഉടമ ശുഭയുടെ മാതാവും പള്ളുരുത്തി “ശുഭ നിവാസ് ” ൽ പരേതനായ കുമാരൻ ഭാര്യാ 91 വയസ്സ് സുഭാഷിണി ഇന്നു (19/2/2025) ബുധനാഴ്ച വൈകീട്ട് 6 മണിക്കു നിര്യാതയായി. സംസ്ക്കാരകർമ്മം നാളെ 20/02/2025 വ്യാഴാഴ്ച വൈകിട്ട് നാലിന് മുക്തിസ്ഥാനിൽ മക്കൾ: 1 സുഭകുമാരി 2 സുഭേഷ് കുമാർ 3 സുനിൽകുമാർ 4 സുജേതകുമാരി 5 സുജന കുമാരി മരുമക്കൾ: 1(Late) രാമചന്ദ്രൻ 2 മിനി […]
കഞ്ചാവ് പിടികൂടി

ഇരിഞ്ഞാലക്കുട: കരൂപ്പടന്ന മുസാഫരിക്കുന്നിൽ വാട്ടർ ടാങ്കിന് സമീപത്തു നിന്നും കഞ്ചാവ് പിടികൂടി.കരൂപ്പടന്ന മുസാഫരിക്കുന്ന് ദേശത്ത് അറക്കപ്പറമ്പിൽ ഉമ്മറിന്റെ മകനായ സൈഫുദ്ദീൻ 27 വയസ്സ് എന്നയാളിൽ നിന്നാണ് കഞ്ചാവ് പോലീസ് പിടികൂടിയത്. മുസാഫരിക്കുന്നിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്നുള്ള വിവരം കിട്ടിയതനുസരിച്ച് എസ് എച്ച് ഒ അനീഷ് കരീമും സംഘവും പെട്രോളിങ് നടത്തുന്നതിനിടയിലാണ് കഞ്ചാവ് സഹിതം സൈഫുദ്ദീൻ പിടിയിലായത്. സംഘത്തിൽ GSCPOരാഹുൽ. എ.കെ, CPO ബിബിൻ എന്നിവർ ഉണ്ടായിരുന്നു
സി പി ഐ എം പ്രചാരണ ജാഥ

സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിൻ്റ അവഗണനക്കെതിരെ കേരളം ഇന്ത്യയിലല്ലെ എന്ന ചോദ്യമുയർത്തി സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽ നട പ്രചാരണ ജാഥ തുടങ്ങി. എടതിരിഞ്ഞി സെൻ്ററിൽ ക്യാപ്റ്റൻ വി എ മനോജ് കുമാറിന് പതാക കൈമാറി ജില്ലക്കമ്മിറ്റി അംഗം കെ കെ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലക്കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ അധ്യക്ഷത വഹിച്ചു. ജില്ലക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് പ്രസംഗിച്ചു. ഏരിയ കമ്മിറ്റി […]