IJKVOICE

കഞ്ചാവ് പിടികൂടി

ഇരിഞ്ഞാലക്കുട: കരൂപ്പടന്ന മുസാഫരിക്കുന്നിൽ വാട്ടർ ടാങ്കിന് സമീപത്തു നിന്നും കഞ്ചാവ് പിടികൂടി.കരൂപ്പടന്ന മുസാഫരിക്കുന്ന് ദേശത്ത് അറക്കപ്പറമ്പിൽ ഉമ്മറിന്റെ മകനായ സൈഫുദ്ദീൻ 27 വയസ്സ് എന്നയാളിൽ നിന്നാണ് കഞ്ചാവ് പോലീസ് പിടികൂടിയത്. മുസാഫരിക്കുന്നിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്നുള്ള വിവരം കിട്ടിയതനുസരിച്ച് എസ് എച്ച് ഒ അനീഷ് കരീമും സംഘവും പെട്രോളിങ് നടത്തുന്നതിനിടയിലാണ് കഞ്ചാവ് സഹിതം സൈഫുദ്ദീൻ പിടിയിലായത്. സംഘത്തിൽ GSCPOരാഹുൽ. എ.കെ, CPO ബിബിൻ എന്നിവർ ഉണ്ടായിരുന്നു