ലുക്ക് ഔട്ട് നോട്ടീസ്

പടിയൂര്‍ ഇരട്ടക്കൊലപാതകക്കേസ് പ്രതി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായി പോലീസ് മൂന്ന് ഭാഷകളിലായും വ്യത്യസ്ത രൂപങ്ങളിലുമായി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ ലഭിക്കുന്ന ഫോണ്‍ കോളുകള്‍ മുഴുവന്‍ ഇയാളുമായി ബന്ധപ്പെട്ട സ്ത്രീകളുടേത്
ഭാര്യയുടെ സൗഹൃദം സംശയത്തെ തുടർന്നായിരുന്നു കൊലപാതകം

വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ദിവ്യയെ പിന്തുടർന്നു. ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നതാണ് കുഞ്ഞുമോൻ കണ്ടത്. തുടർന്നായിരുന്നു കൊലപാതകം നടത്തിയെന്നാണ് കുഞ്ഞുമോൻ പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി.
പീഡനക്കേസിൽ പ്രതിക്ക് 7 വർഷം തടവ്

കൊടകരയിൽ പതിനൊന്ന് വയസ്സുക്കാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 7 വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു
അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം

തൃശ്ശൂർ പടിയൂരിൽ അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം .കൊലപാതകം എന്ന നിഗമനത്തിൽ പോലീസ് .മകൾ രേഖയുടെ മൃതദേഹത്തിന് അരികിൽ നിന്ന് മറ്റൊരാളുമായി നിൽക്കുന്ന ഫോട്ടോ കണ്ടെത്തി .ഇവർ ജീവിച്ചിരിക്കാൻ പാടില്ല എന്ന് എഴുതിയ കുറിപ്പുകളും വീടിനകത്തുനിന്ന് കണ്ടെത്തി.എങ്ങനെയാണ് കൊല നടത്തിയത് എന്നത് പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകു. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന രേഖയുടെ ഇപ്പോഴത്തെ ഭർത്താവിൻ്റെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടു. കോട്ടയം കുറിച്ചി സ്വദേശിയായ പ്രേംകുമാറിന് 45 വയസ് പ്രായം ഉണ്ട്.മരണപ്പെട്ട […]
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്ററുടെ കാറിൽ ഇടിച്ചു

ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാൻ്റിന് സമീപം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ വച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്ററുടെ കാറിൽ ഇടിച്ചു. ആർക്കും പരിക്ക് ഇല്ല. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു
സ്വീകരണം നൽകി

ഇരിങ്ങാലക്കുട : മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ കേരളത്തിലെ നിർദ്ധനരും നിരാശ്രയരുമായ 50 ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ വിങ്സ് ഓൺ വീൽസ് 2025 എന്ന പദ്ധതിയിലൂടെ നൽകുന്നതിനായി ജൂൺ രണ്ടിന് കൊടുങ്ങല്ലൂരിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ശ്രീ വി പി നന്ദകുമാർ ഫ്ലാഗ് ഓഫ് ചെയ്ത് വലപ്പാട് നിന്നും ആരംഭിച്ച മുച്ചക്രവാഹന റാലിക്ക് നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിൽ വെച്ച് വൻ സ്വീകരണം നൽകി. […]
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ഇരിങ്ങാലക്കുടയിലെ പ്രവാസികളായ ഒരു കൂട്ടം മലയാളികളുടെ സംഘടനയായ സംഗമം ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
ഉദ്ഘാടനം ചെയ്തു

കെ പി എം എസ് ജില്ലാ നേതൃയോഗം ആളൂരിൽ സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു.അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പെടുത്താന്‍ പരിശ്രമം നടത്തുന്നുണ്ടെന്ന് അദേഹം അറിയിച്ചു
കരുവന്നൂർ പുഴ കവിഞ്ഞ് ഒഴുകുന്നു

കരുവന്നൂർ പുഴ കനത്ത മഴയിൽ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു. കമാൻ്റോ മുഖത്തെ പത്ത് ലക്ഷം രൂപയുടെ താൽക്കാലിക തടയണ വഴി വെള്ളം ഒഴുകി വീടുകളിൽ വെള്ളം കയറി തുടങ്ങി