IJKVOICE

അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം

തൃശ്ശൂർ പടിയൂരിൽ അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം .കൊലപാതകം എന്ന നിഗമനത്തിൽ പോലീസ് .മകൾ രേഖയുടെ മൃതദേഹത്തിന് അരികിൽ നിന്ന് മറ്റൊരാളുമായി നിൽക്കുന്ന ഫോട്ടോ കണ്ടെത്തി .ഇവർ ജീവിച്ചിരിക്കാൻ പാടില്ല എന്ന് എഴുതിയ കുറിപ്പുകളും വീടിനകത്തുനിന്ന് കണ്ടെത്തി.എങ്ങനെയാണ് കൊല നടത്തിയത് എന്നത് പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകു. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന രേഖയുടെ ഇപ്പോഴത്തെ ഭർത്താവിൻ്റെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടു. കോട്ടയം കുറിച്ചി സ്വദേശിയായ പ്രേംകുമാറിന് 45 വയസ് പ്രായം ഉണ്ട്.മരണപ്പെട്ട രേഖയുടെ നിലവിലെ ഭർത്താവാണ് പ്രേംകുമാർ. ഇയാൾ 2019 ൽ അന്നത്തെ ഇയാളുടെ ഭാര്യയായ വിദ്യ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് .ഉദയം പേരൂർ വിദ്യ കൊലപാതക കേസ് .പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടേണ്ടതാണ്.ഇൻസ്പെക്ടർ , കാട്ടൂർ പോലീസ് സ്റ്റേഷൻ – 9497947203
ഡിവൈഎസ്പി ഇരിങ്ങാലക്കുട – 94979 90088
ജില്ലാ പോലീസ് മേധാവി തൃശ്ശൂർ റൂറൽ -9497996978