കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. മേരി(67) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തേയ്ക്ക് കടന്ന കാട്ടാന മേരിയെ ആക്രമിക്കുകയായിരുന്നു. വീട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് സ്ഥിരമായി വന്യജീവികള്‍ എത്താറുണ്ട്. മേരിയും മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്
മരം കടപുഴകി കനാലിലേയ്ക്ക് വീണു

കരുവന്നൂർ പുത്തത്തോട് കെ എൽ ഡി സി കനാൽ ബണ്ട് നിർമ്മാണം നടക്കുന്നിടത്തെ മരം കടപുഴകി കനാലിലേയ്ക്ക് വീണു
മധുരം ജീവിതം ജൂൺ ഒന്നു മുതൽ

ലഹരിക്കെതിരെ ഇരിങ്ങാലക്കുടയിൽ ‘മധുരം ജീവിതം’ ജൂൺ ഒന്നു മുതൽ; മന്ത്രി ഡോ ആർ ബിന്ദു,ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ സംഘാടക രൂപികരിച്ചു.
കാൺമാനില്ല

പടിയൂർ സ്വദേശിയായ ഈ ഫോട്ടോയിൽ കാണുന്ന കുരുട്ടിക്കാട്ടിൽ മോഹനൻ (70 വയസ്സ്) എന്ന വ്യക്തിയെ ഇന്നലെ ഉച്ച മുതൽ പടിയൂരിൽ നിന്നും കാണാതായിട്ടുണ്ട്. ഇയാളെ കണ്ടു കിട്ടുന്നവർ 9645935358 എന്ന നമ്പറിൽ ബന്ധപ്പെടുക
കിണര്‍ ഇടിഞ്ഞ് വീണു

കനത്ത മഴയില്‍ മാപ്രാണത്ത് കിണര്‍ ഇടിഞ്ഞ് വീണു,ഗൃഹനാഥന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

കൈപ്പമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാട് ഷൈനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 1,60,500/- രൂപ വീതം പിഴ ഒടുക്കുന്നതിനും ജീവപര്യന്തം തടവിനും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു
യുവാവിന് ദാരുണഅന്ത്യം

മാള:കുണ്ടായി__പുത്തൻചിറ റോഡിൽ കുണ്ടായി മറിയം ത്രേസ്യ ആശുപത്രി നേഴ്സിങ്ങ് സ്ക്കൂളിനു സമീപത്ത് ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന പുത്തൻചിറ മംഗലൻ അന്തോണി_റോസിലി ദമ്പതികളുടെ മകൻ അനീഷ് (35) മരിച്ചു. അപകടം പറ്റിയ ഉടൻ മറിയം ത്രേസ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴിക്കാട്ടുശ്ശേരിയിൽ നിന്നും പുത്തൻചിറയിലേക്ക് വരികയായിരുന്നു അനീഷ്. ഗുഡ്സ് ഓട്ടോറിക്ഷ എതിർദിശയിലേക്കും.. സഹോദരി ആൻസി. അവിവാഹിതൻ.
സംഗമം ഇരിങ്ങാലക്കുട ഈദ് , വിഷു , ഈസ്റ്റർ ആഘോഷിച്ചു

സംഗമം ഇരിങ്ങാലക്കുടയുടെ ഈ വർഷത്തെ ഈദ്, വിഷു, ഈസ്റ്റർ ഒന്നിച്ചുള്ള ആഘോഷം മെയ് ഒമ്പതിന് വൈകിട്ട് 7:30 മുതൽ അദിലിയയിലുള്ള ബാങ് സെങ് തായ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് വിപുലമായ രീതിയിൽ നടക്കുകയുണ്ടായി. സംഗമം ലേഡീസ് വിങ് നേതൃത്വം നൽകിയ വിഷു കണി, ഈസ്റ്റർ, ഈദ് എന്നിവ ചേർത്തുള്ള മത സൗഹാർദ പരിപാടി വളരെ മനോഹരമായിരുന്നു . സംഗമം പ്രസിഡണ്ട് സദുമോഹൻ (TRS മോഹൻ) അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വിജയൻ എല്ലാവരെയും സ്വാഗതം ചെയ്തു […]
വഴി തടയൽ സമരം നടത്തി

കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴി തടയൽ സമരം നടത്തി
മണ്ഡലം സമ്മേളനം മെയ് 17, 18, 19 തീയതികളിൽ

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം മെയ് 17, 18, 19 തീയതികളിൽ എടതിരിഞ്ഞിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു