ഇരിങ്ങാലക്കുടയുടെ വികസനക്കുതിപ്പിന് കരുത്തേകി സംസ്ഥാന ബജറ്റ്

വിദ്യാഭ്യാസ, സാംസ്‌കാരിക, ഭിന്നശേഷി ശാക്തീകരണ മൃഗസംരക്ഷണ രംഗങ്ങളിലായി 44.5 കോടി രൂപയുടെ പദ്ധതികൾ : മന്ത്രി ആർ ബിന്ദു ഇരിങ്ങാലക്കുടയുടെ വികസന ക്കുതിപ്പിന് കരുത്തുപകരുന്ന പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റിൽ ഉണ്ടായിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി ശാക്തീകരണ കേന്ദ്രമായ നിപ്മറിന് 22.5 കോടി രൂപ ബജറ്റിൽ അനുവദിക്കപ്പെട്ടു. കഴിഞ്ഞ ആഴ്ച നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കപ്പെട്ട 73 കോടി രൂപയ്ക്ക് പുറമേയാണ് ഇത്. […]
കുട്ടൻകുളം നവീകരണം

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം കിഴക്കെ നടയിലുള്ള ചരിത്രപ്രസിദ്ധമായ കുട്ടന്‍കുളം നവീകരണത്തില്‍ തെക്കുഭാഗത്തെ അരിക് കെട്ടുന്നത് ഉത്സവത്തിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ്ങ്സ് വിഭാഗം
ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം

ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ
ശബരിമലയിലെ സ്വർണ്ണക്കൊള്ള

ഇരിങ്ങാലക്കുട : ശബരിമലയിലെ സ്വർണ്ണക്കൊള്ള നടത്തിയവരെ മുഴുവൻ അറസ്റ്റുചെയ്യുക ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ രാജിവെക്കു ക എന്നി അവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണ്ണയും കെ പി സി സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു .KPCC ജനറൽ സെക്രട്ടറി സോണിയ ഗിരി അധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറിമാരായ കെ.ഗോപാലകൃഷ്ണൻ. ആൻ്റോ പെരുംമ്പുള്ളി, അഡ്വ.സതീഷ് വിമലൻ, കെ.കെ. ശോഭനൻ, സെബി […]
പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥി ആദിത്ത് എം ബാലകൃഷ്ണന്‍ എഴുതിയ പുസ്തകം റിവറി പ്രകാശനം ചെയ്തു
ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മാണ പദ്ധതിക്ക് അംഗീകാരം

ഇരിങ്ങാലക്കുട: ടൗണ്‍ ഹാള്‍ ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മാണ പദ്ധതിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരം
നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപെട്ടത് ഒരു ജീവൻ

റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന മധ്യവയസ്കനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി തൃശ്ശൂർ റൂറൽ പോലീസ്* ആളൂർ: മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ പകച്ചുനിന്ന 58-കാരന് ആളൂർ പോലീസ് രക്ഷകരായി. വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് പോലീസ് സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്ന് (23.01.2026) പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ. എറണാകുളത്തേക്ക് പോകുന്ന ട്രാക്കിൽ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാൽവരിക്കുന്ന് പള്ളിക്ക് സമീപം ഒരാൾ കിടക്കുന്നത് […]
സി ജെ ശിവശങ്കരന്‍ മാസ്റ്റര്‍ അനുസ്മരണവും അദ്ധ്യാപക സംഗമവും ജനുവരി 24 ന്

സി ജെ ശിവശങ്കരന്‍ മാസ്റ്റര്‍ അനുസ്മരണവും അദ്ധ്യാപക സംഗമവും ജനുവരി 24 ന് ഇരിങ്ങാലക്കുട എസ് എന്‍ ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
പ്രതിഷേധ ധർണ്ണ നടത്തി

ബാങ്കിംഗ് മേഖലയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ടൗൺ ശാഖയുടെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി
ഫിറ്റ് 4 ലൈഫ്’ സീസൺ 2

ആരോഗ്യ വികസനത്തിന്റെ സന്ദേശവുമായി ‘ഫിറ്റ് 4 ലൈഫ്’ സീസൺ 2 – വനിതകളുടെ മിനി മാരത്തൺ സെൻ്റ് ജോസഫ്സ് കോളജിൽ സംഘടിപ്പിച്ചു.