അന്തർദേശീയ ചലച്ചിത്രമേള

എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള ; പങ്കാളികളായി ക്രൈസ്റ്റിലെ കൊട്ടക ഫിലിം ക്ലബും ; ഫെസ്റ്റിവൽ പോസ്റ്റർ പ്രകാശനം ചെയ്തു
തന്ത്രിമാർക്ക് വാര്യർ സമാജം പൂർണ്ണ പിന്തുണ നൽകി

കൂടൽമാണിക്യം കഴക നിയമനത്തിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള തന്ത്രിമാരുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണയുമായി വാര്യർ സമാജം.
മികച്ച സംരംഭകനുള്ള പുരസ്കാരം

കോണത്ത്കുന്ന് സ്വദേശിക്ക്** കോണത്ത്കുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഗസ്ത്യമഠം എന്ന സ്ഥാപനത്തിന്റെ ഉടമ പ്രേംരാജ് മികച്ച സംരംഭകനുള്ള പുരസ്കാരത്തിന് അർഹനായി. മുൻനിര സംരംഭക കൂട്ടായ്മയായ വിജയിഭവ അലുമിനി കൊച്ചിയിൽ സംഘടിപ്പിച്ച വാർഷിക സംഗമത്തിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്. വി-ഗാർഡ് & വണ്ടർലാ സ്ഥാപകൻ ശ്രീ. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി യിൽ നിന്നാണ് പ്രേംരാജ് 2026 ലെ വി.ബി.എ. എക്സലൻസ് അവാർഡ് ഏറ്റുവാങ്ങിയത്. അഗസ്ത്യമഠം നിർമ്മിക്കുന്ന “ചുക്കുകാപ്പി” എന്ന പ്രൊഡക്റ്റ് മലയാളിയുടെ മനസിലിടം നേടിയ ഉത്പന്നമായി മാറി കഴിഞ്ഞു. ഈ ഉത്പന്നമാണ് […]
നഗരസഭ ചേമ്പർ ചെയർമാനായി എം.പി ജാക്സൺ

സംസ്ഥാനത്തെ മുഴുവൻ നഗരസഭ ചെയർമാൻമാരുടെ സംഘടനയായ ചേമ്പർ ഓഫ് ചെയർമാൻ്റെ ചെയർമാനായി ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി ജാക്സൺ തിരഞ്ഞെടുക്കപ്പെട്ടു.
റോസിലി (75) നിര്യാതയായി

പുല്ലൂര്‍ : കാഞ്ഞിരപറമ്പില്‍ ദേവസികുട്ടി ഭാര്യ റോസിലി (75) നിര്യാതയായി. സംസ്‌കാരം ഫെബ്രുവരി 03 ചൊവ്വാഴ്ച രാവിലെ 11.30ന് പുല്ലൂര്‍ ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടത്തും. മക്കള്‍ : ജിജി, ജിന്റോ. മരുമക്കള്‍ : ജോഷി,ടിന്‍സി.
സുകുമാരൻ 63 നിര്യാതനായി

ഇരിങ്ങാലക്കുട ശക്തി നഗറിൽ (ഹൌസിംഗ് ബോർഡ്) കൂട്ടപ്ലാവിൽ സുകുമാരൻ 63 വയസ്സ് ഇന്ന് 02.02.2026 തിങ്കളാഴ്ച്ച പുലർച്ചെ 1.30 ന് നിര്യാതനായി. സംസ്കാരകർമ്മം നാളെ 03.02.2026 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് മുക്തി സ്ഥാനിൽ ഭാര്യാ:മിനി സുകുമാരൻ മക്കൾ: 1.ഐശ്വര്യാ വിപിൻ 2.അനഘ ഉണ്ണിപ്രകാശ് മരുമക്കൾ: 1. വിപിൻ ഗോപിനാഥ് കൂട്ടേരി മഠം 2. ഉണ്ണി പ്രകാശ് ആലക്കൽ
ഇരിങ്ങാലക്കുടക്കാരിയ്ക്ക് മൂന്നാം റാങ്ക്

ഇരിങ്ങാലക്കുട : ഇന്ത്യൻ സിവിൽ സർവീസാണ് ലക്ഷ്യമെന്ന് കേരള അഡ്മി നിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ രണ്ടാമത്തെ സ്ട്രീമിൽ മൂന്നാം റാങ്ക് നേടിയ അഫീന ഗുലാം പറഞ്ഞു. കോഴിക്കോട് ബേപ്പൂരിൽ ഹാർബർ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ അസി. എൻജിനീയറായ അഫീന വി എച്ച്എസ്ഇ റിട്ട. അധ്യാപകൻ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ നടുവിലകത്ത് വീട്ടിൽ ഗുലാം മുഹമ്മദിന്റെയും തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് വി എച്ച്എസ്ഇ പ്രിൻസിപ്പൽ അനിതയുടെയും മകളാണ്. രണ്ടു തവണ സിവിൽ സർവീസ് മെയിൻ എഴുതിയെങ്കിലും ഇന്റർവ്യൂവിന് കിട്ടിയില്ല.എംടെക് പഠിക്കുന്ന […]
ശാന്തിനികേതൻ കിഡ്സ് ആനുവൽ അത്‌ലറ്റിക് മീറ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ കിഡ്സ് ആനുവൽ അത്‌ലറ്റിക് മീറ്റ് സി.ബി.എസ്.ഇ സഹോദയ 2026 വ്യക്തിഗത ചാമ്പ്യൻ കെ. കൃഷ്ണാഞ്ജലി ഉദ്ഘാടനം ചെയ്തു .SNES ജോ.സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ ഗീത രവീന്ദ്രൻ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ ,കെ.ജി ഹെഡ്മിസ്ട്രസ് ഗീത നായർ എന്നിവർ സംസാരിച്ചു . മൂന്നാം ക്ലാസ് വിദ്യാർത്ഥി ആരുഷ് കാർത്തിക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രിൻസിപ്പാൾ ഗീതാരവീന്ദ്രൻ കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ അങ്കിത് ജിനേഷ്, വി.എസ് […]
ഗുരുദക്ഷിണ സംഘടിപ്പിച്ചു

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഗുരുദക്ഷിണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ടൗൺ ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണം നീട്ടി.

കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ വലിയ തോതില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതിയെ സസ്പന്റ് ചെയ്ത് ഇരിങ്ങാലക്കുട ടൗണ്‍ കോപ്പറേറ്റീവ് ബാങ്കിന്റെ ഭരണചുമതല അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറിയത് മൂന്ന് മാസം കൂടി ദീര്‍ഘിപ്പിച്ച് ആര്‍ബിഐ.