IJKVOICE

ക്രൈസ്റ്റ് കോളേജിൻ്റെ തേരോട്ടം

ഡി സോൺ കലോത്സവത്തിൽ മാപ്പിള കലകളിൽ ക്രൈസ്റ്റ് കോളേജിൻ്റെ തേരോട്ടം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിൽ മാപ്പിള കലകളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ സർവ്വാധിപത്യം. സോണൽ തലത്തിൽ കലാമേളയിൽ കിരീടം നേടുവാൻ മാപ്പിള കലകളിലുള്ള വിജയങ്ങൾ നിർണായക പങ്കുവഹിച്ചു. ഒപ്പന, കോൽക്കളി, അറ ബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനവും ദഫ്മുട്ടിൽ രണ്ടാം സ്ഥാനവും കോളേജ് നേടി

സിന്തറ്റിക്ക് ട്രാക്ക് നിർമ്മാണ ഉദ്ഘാടനം മാറ്റി വെയ്ച്ചു

കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഫെബ്രുവരി 10 ന് നിശ്ചയിച്ചിരുന്ന സിന്തറ്റിക്ക് ട്രാക്ക് നിർമ്മാണ ഉദ്ഘാടനം മാറ്റി വെയ്ച്ചു

ഏരിയ കൺവെൻഷൻ നടന്നു

ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ മാപ്രാണം ഏരിയ കൺവെൻഷൻ ഇരിഞ്ഞാലക്കുട പ്രിയ ഹാളിൽ വച്ച് മാപ്രാണം ഏരിയ കൺവെൻഷൻ നടന്നു. ഏരിയാ പ്രസിഡണ്ട് വിജി സി എസ് അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മറ്റി അംഗം അമ്മിണി കുമാരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മണി ബാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ ട്രഷറർ ഇന്ദിരാ ജഗദീഷ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. മെമ്പർഷിപ്പ് ഒന്നു പോലും കൊഴിയാതെ മെമ്പർഷിപ്പിൽ വർദ്ധനവ് വരുത്തിയ പറപ്പൂക്കര യൂണിറ്റിനെ ആദരിച്ചു. തുഷം […]

പൗലോസ് (85) നിര്യാതനായി

മാപ്രാണം : ചിറയത്ത് തെക്കൂടൻ റപ്പായി മകൻ പൗലോസ് (85) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10.30 ന് മാപ്രാണം ഹോളി ക്രോസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ ആനി പൗലോസ്. മക്കൾ : ഡെയ്സി, റാഫി. മരുമക്കൾ : ഡേവീസ് (പരേതൻ) , ഗ്ലെയ്സി

വിദ്യാർത്ഥി മുങ്ങിമരിച്ചു

മുപ്ലിയത്ത് കുറുമാലി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.മുപ്ലിയം ഉപ്പുഴി സ്വദേശി ചെരട്ട വീട്ടിൽ ജോസിൻ്റെ മകൻ എബിൻ ആണ് മരിച്ചത്.16 വയസായിരുന്നു. കുറുമാലി പുഴയിലെ പ്ലാവിലപാറ കടവിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ എബിൻ മുങ്ങിപോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്.പുതുക്കാട് നിന്ന് ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. മുപ്ലിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പുതുക്കാട് സെൻ്റ് ആൻ്റണീസ് […]

ഇ എം സത്യൻ (74) നിര്യാതനായി

ഇരിങ്ങാലക്കുട : മഠത്തിക്കര ലൈൻ എളന്തോളി ഇ എം സത്യൻ (74) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 11 ന് സ്വവസതിയിൽ. ഭാര്യ ഷീബ. മക്കൾ : ദീപു, ദീലീപ്. ഇരിങ്ങാലക്കുട : മഠത്തിക്കര ലൈൻ എളന്തോളി ഇ എം സത്യൻ (74) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 11 ന് സ്വവസതിയിൽ. ഭാര്യ ഷീബ. മക്കൾ : ദീപു, ദീലീപ്.