IJKVOICE

ഏരിയ കൺവെൻഷൻ നടന്നു

ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ മാപ്രാണം ഏരിയ കൺവെൻഷൻ ഇരിഞ്ഞാലക്കുട പ്രിയ ഹാളിൽ വച്ച് മാപ്രാണം ഏരിയ കൺവെൻഷൻ നടന്നു. ഏരിയാ പ്രസിഡണ്ട് വിജി സി എസ് അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മറ്റി അംഗം അമ്മിണി കുമാരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മണി ബാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ ട്രഷറർ ഇന്ദിരാ ജഗദീഷ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. മെമ്പർഷിപ്പ് ഒന്നു പോലും കൊഴിയാതെ മെമ്പർഷിപ്പിൽ വർദ്ധനവ് വരുത്തിയ പറപ്പൂക്കര യൂണിറ്റിനെ ആദരിച്ചു. തുഷം സൈമൺ സ്വാഗതവും സന്ധ്യാ വിശ്വംഭരൻ നന്ദിയും പറഞ്ഞു