IJKVOICE

നഗരസഭയിൽ ധർണ നടത്തി

ഇരിങ്ങാലക്കുട നഗരസഭയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് ജലവിതരണ നടത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നഗരസഭയിൽ ധർണ നടത്തി

ധർണ്ണ സംഘടിപ്പിച്ചു

കെ.എസ്.ടി.പി യുടെ റോഡ് നിർമ്മാണത്തിടെ പെപ്പ് പൊട്ടി കുടിവെള്ളം വിതരണം തടസ്സപെട്ടതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടക്കാർക്ക് കുടിവെള്ളം എവിടെ എന്ന മുദ്രവാക്യവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ധർണ്ണ സംഘടിപ്പിച്ചു

അന്ന ജീസന് ദേശീയ തലത്തിൽ ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം

ഇന്ത്യയിലെ ഒക്യുപേഷണൽ തെറാപ്പിയിൽ പരിശീലനം നൽകുന്ന 40 കോളേജുകളിൽ നിന്നുള്ള കുട്ടികൾക്കായ് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഒറീസയിലെ ഭൂവനേശ്വരിൽ വച്ച് നടത്തിയ ഗോൾഡ് മെഡൽ ഫോർ ദ ബെസ്റ്റ് ഒക്യുപേഷണൽ തെറാപ്പി ഗ്രാജുവേറ്റ് മത്സരത്തിലാണ് കല്ലേറ്റുംകര നിപ്പ്മറിലെ അവസാന വർഷ വിദ്യാർത്ഥിയായ അന്ന ജീസൺ വിജയിയായത്. ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ പ്രത്യേക അഭിനന്ദനവും ആദരവും ഏറ്റുവാങ്ങിയ അന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനടുത്ത് ചെറുവത്തൂർ ജിസന്റെയും ഡെൽറ്റി ടീച്ചറുടെയും മകളാണ്

കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ കൂടിയാട്ടം

കലാകാരൻ വേണുജിയെ ഇരിഞ്ഞാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ ആദരിച്ചു 29-ാം വാർഡ് കൗൺസിലർ ഡെലി സിജു യോഹന്നാൻ, V P രാധാകൃഷ്ണൻ, സിജു യോഹന്നാൻ, വർഗീസ് ജോൺസൺ, ജയശങ്കർ, വർഗീസ് തെക്കേക്കര തുടങ്ങിയവർ സന്നിഹിതരായിരുന്നു

വികാരിയെയും ബിഷപ്പിനെയും അപകീർത്തിപ്പെടുത്തിയ ആൾ അറസ്റ്റിൽ

​മാള: പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് പള്ളിയുടെ പുതിയ ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് വികാരിയായ പള്ളി വികാരിയായ പുത്തൻച്ചിറ കവലക്കാട്ട് വീട്ടിൽ ജോൺ കവലക്കാട്ട് (63) എന്നയാൾക്കെതിരെയും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പിനെതിരെയും സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻചിറ ഈസ്റ്റ് സ്വദേശി പഴങ്ങാട്ടിൽ വീട്ടിൽ നെൽസൺ പോൾസൺ (47) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇരിഞ്ഞാലക്കുട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് ഐ മാരായ […]

ഹൈന്ദവർ ഒന്നിച്ചാൽ രാജ്യം മതേതരമാകും: ശശികല ടീച്ചർ

വേളൂക്കര പഞ്ചായത്തിന്റെ ഹിന്ദു ഏകതാ സമ്മേളനം കൊറ്റനല്ലൂർ ശിവഗിരി ശ്രീ ബ്രഹ്മാനന്ദലയം ആശ്രമത്തിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചർ. പഞ്ചപരിവർത്തനം ഇന്ന് ഹിന്ദു സമാജത്തിന്റെ ഏകതയ്ക്ക് അനിവാര്യമാണ് എന്ന് തദവസരത്തിൽ ശശികല ടീച്ചർ ഓർമ്മിപ്പിച്ചു. ശിവഗിരി ശ്രീ ബ്രഹ്‌മാ നന്ദാലയം കൊറ്റനല്ലൂർ ആശ്രമം മഠാധിപതി ശ്രീമദ് അംബികാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. പ്രസിദ്ധ സനാതന ധർമ്മ പ്രഭാഷകൻ ശ്രീ ഒ. എസ്. സതീഷ് മുഖ്യപ്രഭാഷണം ചെയ്തു. എസ്എൻഡിപി മുകുന്ദ പുരം യൂണിയൻ പ്രസിഡന്റ് ശ്രീ […]

ഡിസോൺ കലാകിരീടം

ഡിസോൺ കലാകിരീടം – ഹാട്രിക്ക് വിജയവുമായി ക്രൈസ്റ്റ് കോളേജ് തുടർച്ചയായി മൂന്നാം തവണയും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവകിരീടം സ്വന്തമാക്കി ക്രൈസ്റ്റ് കോളേജ്. ദഫ് മുട്ട്, മാർഗംകളി, നാടകം എന്നീ ഇനങ്ങൾക്ക് രണ്ടാം സ്ഥാനവും പങ്കെടുത്ത മറ്റെല്ലാ ഓൺസ്റ്റേജ് മത്സരങ്ങളിലും ഒന്നാം സ്ഥാനവും, ഓഫ്‌ സ്റ്റേജ് മത്സരങ്ങളിൽ മികച്ച പ്രകടനവും കാഴ്ച്ച വച്ച ക്രൈസ്റ്റ് കലോത്സവ വേദിയിലെ ഏറ്റവും ഉയർന്ന ലീഡായ 319 പോയിന്റുകൾ നേടിക്കൊണ്ടാണ് കലാകിരീടം നേടിയത്. മലയാളം നാടകത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തതും രണ്ടാം […]