2 പേർ അറസ്റ്റിൽ

നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ….* കൊരട്ടി : കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കാടുകുറ്റി പാളയം പറമ്പ് സ്വദേശിയായ രജീഷ് 41 വയസ് എന്നയാളെ വീട്ടിൽ പഞ്ചലോഹ നടരാജ വിഗ്രഹം വച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 04.01.2025 തിയ്യതി മുതൽ 17.02.2025 തിയ്യതിവരെയുള്ള കാലയളവിൽ 5,00,000/- (അഞ്ച് ലക്ഷം) രൂപ കൈപറ്റി പഞ്ചലോഹ നടരാജ വിഗ്രഹം നൽകാതെ ദേവി വിഗ്രഹം നൽകി തട്ടിപ്പ് […]
ജാതി നാശിനി യാത്ര നടത്തി

ഗുരുധർമ്മ പ്രചരണ സഭ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യ ക്ഷേത്രത്തിലേക്ക് ജാതി നാശിനി യാത്ര നടത്തി. ശിവഗിരി മഠാധിപതി സച്ചിദാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു
പ്രതിഷേധ പ്രകടനം നടത്തി

മന്ത്രി ബിന്ദുവിന് നൽകിയ അപേക്ഷ മാലിന്യകൂമ്പാരത്തിൽ – യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നൽകിയ പരാതി ഭക്ഷണ മാലിന്യത്തോടൊപ്പം വഴിയരികിൽ തള്ളിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇത്രയുംനിരുത്തരവാദിത്തപരമായി പരാതികളെ സമീപിക്കുന്ന മന്ത്രി ആ പദവിയിൽ ഇരിക്കുന്നതിന് യോഗ്യയല്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എത്രയും പെട്ടന്ന് പൊതു […]
നാടു കടത്തി

പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട തൊട്ടിപ്പാൾ രാപ്പാൾ പള്ളം സ്വദേശി കല്ലയിൽ വീട്ടിൽ തക്കുടു എന്നറിയപ്പെടുന്ന അനീഷിനെയാണ് (34 വയസ്സ്) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. അനീഷിന് ചേര്‍പ്പ് പോലീസ് സ്റ്റേഷനിൽ 2011 ൽ ഒരു കൊലപാതക കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു കൊലപാതകം കേസും ഒരു അടിപിടികേസും പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2017 ൽ ഒരു വധ ശ്രമ കേസും 2023 ൽ ഒരു മയക്കുമരുന്നു കേസും […]
2 പേരെ അറസ്റ്റ് ചെയ്തു

കമ്പിവടി കൊണ്ട് അടിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്റ്റേഷന്‍ റൗഡി അടക്കം 2 പേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു
വിശേഷാല്‍ പ്രചാരണ പരിപാടി സംഘടിപ്പിച്ചു

ആര്‍ഷവിദ്യാസമാജത്തിന്റെ നേതൃത്വത്തില്‍ മതപരിവര്‍ത്തന തന്ത്രങ്ങളുടെ കേരളാസ്റ്റോറി എന്ന ഗ്രന്ഥത്തിന്റെ വിശേഷാല്‍ പ്രചാരണ പരിപാടി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ചു.ബി ജെ പി സംസ്ഥാന ഉപാധ്യക്ഷ ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
മാലിന്യം തള്ളിയ നിലയില്‍

ചേര്‍പ്പില്‍ പഞ്ചായത്ത് ക്ലീന്‍ ചെയ്ത റോഡരികില്‍ സര്‍ക്കാര്‍ പരിപാടിയുടെ മാലിന്യം തള്ളിയ നിലയില്‍,മാലിന്യകൂട്ടത്തില്‍ മന്ത്രിയ്ക്ക് നല്‍കിയ അപേക്ഷയും
സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു

പടിയൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കെ.സി ബിജുവിൻ്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു
സർഗാത്മക പ്രതിഷേധം നടത്തി

കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാരുടെ ജാതി വിവേചനത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗാത്മക പ്രതിഷേധം നടത്തി
പോലിസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പ്രതിയെ അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തു